വയനാടിന് വേണ്ടി കോണ്‍ഗ്രസില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വെല്ലുന്ന ഗ്രൂപ്പ് മത്സരം ; ഒത്തുതീര്‍പ്പായി മത്സരിക്കാന്‍ രാഹുല്‍ഗാന്ധി എത്തുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

വയനാടിന് വേണ്ടി കോണ്‍ഗ്രസില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വെല്ലുന്ന ഗ്രൂപ്പ് മത്സരം ; ഒത്തുതീര്‍പ്പായി മത്സരിക്കാന്‍ രാഹുല്‍ഗാന്ധി എത്തുമോ?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വയനാട്ടില്‍ തട്ടി കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുമ്പോള്‍ വയനാട്ടില്‍ സീറ്റ് നേടാനുള്ള കോണ്‍ഗ്രസ് സീറ്റുമോഹികളുടെ തര്‍ക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും വലിയ മത്സരമായി മാറുന്നു. ഒട്ടേറെ പേരുകള്‍ ചര്‍ച്ചചെയ്യുകയും സംസ്ഥാന നേതാക്കന്മാര്‍ക്ക് പോലും തീരുമാനം എടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്ന് വരെയാണ് ആഗ്രഹം ഉയര്‍ന്നിരിക്കുന്നത്.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും വ്യത്യസ്ത പേരുകളുമായി എത്തിയതും പരസ്പരം വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതും സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിലേക്ക് വിടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കോണഗ്രസിലെ യുവ എംഎല്‍എമാരാണ് രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. യുവ എംഎല്‍എ വി.ടി. ബല്‍റാം ചെയ്ത പോസ്റ്റിന് പിന്തുണയുമായി കെഎംഷാജി കൂടി എത്തിയതോടെ ചര്‍ച്ച കൊഴുത്തു. രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ര്ടീയമായ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം .

കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുല്‍ജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം. വി ടി ബല്‍റാമിന് പിന്തുണ' എന്നായിരുന്നു കെ.എം ഷാജി കുറിച്ചത്. വയനാട്, വടകര മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിക്കുന്നത്. വര്‍ഷങ്ങളായി ഐ ഗ്രൂപ്പ് കൈപ്പിടിയിലൊതുക്കിയിരിക്കുന്ന വയനാട് സീറ്റ് എ ഗ്രുപ്പിന് വിട്ടു നല്‍കിയാല്‍ പിന്നെ വിട്ടുകിട്ടില്ലെന്ന ആശങ്കയാണ് കടുംപിടുത്തത്തിന് ഐ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നത്. ഇതു മുന്നില്‍ കണ്ടാണ് ഷാനിമോള്‍ ഉസ്മാനു പുറമെ മലപ്പുറത്തു നിന്നുള്ള കെ.പി.സി.സി. ഭാരവാഹി കെ.പി. അബ്ദുള്‍ മജീദിന്റെ പേരും രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയാണ് ടി. സിദ്ദിഖിനു വേണ്ടി ശക്തമായി രംഗത്തുള്ളത്. ഷാനിമോള്‍ ഉസ്മാനാണെങ്കില്‍ ആലപ്പുഴ വേണ്ട, വയനാട് മതിയെന്ന വാശിയിലുമാണ്. ഇവിടെ ഒത്തുതീര്‍പ്പ് എന്ന നിലയില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ പേര് എ.കെ ആന്റണിയും നിര്‍ദേശിച്ചിട്ടുണ്ട്. വയനാട് സീറ്റില്ലെങ്കില്‍ ഇത്തവണ മറ്റിടങ്ങളില്‍ പരിഗണിക്കേണ്ട എന്ന നിലപാടിലാണ് ടി. സിദ്ദിഖ്. അതുപോലെ തന്നെ പി ജയരാജനെതിരേ മത്സരിക്കാന്‍ വടകരയില്‍ പറ്റിയ സ്ഥാനാര്‍ത്ഥിക്കായുള്ള അന്വേഷണവും പൂര്‍ത്തിയായിട്ടില്ല.

മുല്ലപ്പള്ളി മത്സരിക്കുന്നില്ല എന്ന് നിലപാട് എടുത്തതോടെ അത്തരത്തില്‍ ഒരു ശക്തനെ കണ്ടെത്തണമെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു പ്രശ്‌നം. അഡ്വ പ്രവീന്‍ കുമാര്‍, സജീവ് മറോളി എന്നീ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ പേര് ജാതിസമവാക്യം പരിഗണിച്ച് വരാനുള്ള സാധ്യത തള്ളാനാകില്ല. വിദ്യ ബാലകൃഷ്ണന്റെ പേര് ചര്‍ച്ച ചെയ്‌തെങ്കിലും പിന്നീട് ഒഴിവാക്കി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും വിസമ്മതം അറിയിക്കുകയായിരുന്നു.

നൂറു ശതമാനം ഉറപ്പെട്ട് വിശ്വസിക്കുന്ന വയാനാട് സീറ്റിനായി ഗ്രൂപ്പ് പോര് മുറുകുമ്പോള്‍ കോണ്‍ഗ്രസിന്റെ കുറ്റിച്ചൂല്‍ ആരാണെന്ന ട്രോളും ഉയര്‍ന്നിരിക്കുകയാണ്. വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് രീതിയില്‍ കെപിസിസി അംഗം അജയ് തറയില്‍ നടത്തിയ പ്രസ്താവനയാണ് വിമര്‍ശകര്‍ കടമെടുത്തിരിക്കുന്നത്. അനായാസം ജയിക്കുന്ന മണ്ഡലം എന്ന് വരുത്താന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയിലാണ് അജയ് തറയിലില്‍ നിന്നും കുറ്റിച്ചൂല്‍ പ്രയോഗം വന്നത്.



from mangalam.com https://ift.tt/2OaopS3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages