ന്യൂഡൽഹി: ഇന്ത്യക്കുനേരെയുള്ള ആക്രമണം തടയുന്നതിനായി ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രത്തിൽ നടത്തിയ സൈനികേതര ആക്രമണം ലക്ഷ്യംകണ്ടതായി വിദേശകാര്യവക്താവ് രവീഷ് കുമാർ. അതിർത്തികടന്നുള്ള ഭീകരാക്രമണത്തിനെതിരേയുള്ള രാജ്യത്തിന്റെ ഉറച്ച നിലപാടാണിതിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. വ്യോമസേനയുടെ മിഗ് 21 ബൈസൺ പറത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പാകിസ്താന്റെ എഫ്-16 വിമാനം വെടിവെച്ചിട്ടതായും രവീഷ് കുമാർ പറഞ്ഞു. ഇതിനുള്ള സാക്ഷിമൊഴികളും ഇലക്ട്രോണിക് തെളിവുകളും ഇന്ത്യയുടെ പക്കലുണ്ട്. എഫ്-16 വിമാനങ്ങളിൽമാത്രം ഉപയോഗിക്കാൻ കഴിയുന്ന അംറാം മിസൈലിന്റെ ഭാഗങ്ങൾ പ്രദേശത്തുനിന്ന് കിട്ടിയിട്ടുണ്ട്. സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ ആക്രമണം ചെറുക്കുന്നതിനിടയിൽ ഇന്ത്യയ്ക്ക് ഒരു പോർവിമാനംമാത്രമേ നഷ്ടമായുള്ളൂ. പാകിസ്താൻ പറയുന്നതുപോലെ രണ്ടുവിമാനങ്ങൾ തകർത്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് തെളിവ് നൽകാത്തത്. പുൽവാമ സംഭവത്തിനുശേഷം അന്താരാഷ്ട്രസമൂഹം ഇന്ത്യയ്ക്കൊപ്പമാണ്. 40 ജവാന്മാർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടും പാകിസ്താൻ അംഗീകരിക്കാത്തത് നിർഭാഗ്യകരമാണ്. പാകിസ്താൻ കേന്ദ്രമായുള്ള ഭീകരസംഘങ്ങൾ ഒരു തടസ്സവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. പാക് മണ്ണിൽനിന്ന് ഭീകരരെ തുരത്താൻ വിശ്വാസ്യതയുള്ള, സത്യമെന്നുറപ്പിക്കാവുന്ന, സ്ഥിരമായ പ്രവർത്തനം നടത്തണം -വിദേശകാര്യ വക്താവ് പറഞ്ഞു. content highlights:balakot airstrike
from mathrubhumi.latestnews.rssfeed https://ift.tt/2tVZSXR
via
IFTTT
No comments:
Post a Comment