റായ്പൂർ: ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി രമൺസിങിന്റെ മരുമകൻ പുനീത് ഗുപ്ത അമ്പത്കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം.റായ്പൂരിലെ ഡി.കെ.എസ്. സർക്കാർ ആശുപത്രിയിൽ സൂപ്രണ്ടായി പ്രവർത്തിക്കുന്നതിനിടെ ഇയാൾ സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്. സൂപ്രണ്ടായിരുന്ന സമയത്ത് പുനീർ ഗുപ്തയും കൂടെയുണ്ടായിരുന്നവരും ചേർന്ന് അമ്പത് കോടിരൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇത് സർക്കാർ ഖജനാവിന് കടുത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നുമാണ്പരാതി. റായിപൂരിലെ ഡി.കെ.എസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്ററിൽ നിന്ന് കള്ള ഒപ്പിട്ട് കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്നാണ് നിലവിലെ സൂപ്രണ്ടായ കമൽ കിഷോർ സഹാറേ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി റായ്പൂർ ഗോലെബസാർ എ.എസ്.പി.ക്കാണ് ഇയാൾ പരാതി നൽകിയത്.അതേ സമയം ഈ കാലയളവിൽ ഗുപ്ത അനധികൃതനിയമനം നടത്തിയതായും പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണ കമ്മിഷനെ നിയമിക്കുകയും അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പ്രകാരം ഗുപ്ത തന്റെ സ്ഥാനത്തെ ദുരുപയോഗപ്പെടുത്തുകയും 50 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായും വ്യക്തമാകുകയായിരുന്നു. പുനീർ ഗുപ്തക്കും കൂടെയുണ്ടായിരുന്നവർക്കുമെതിരേ സെക്ഷൻ 409,402,467,468,120ബി എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സ്പെഷ്യൽ ഓഫീസറായി ചുമതലയേറ്റത്. എന്നാൽ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ആരോപണത്തെ തുടർന്ന് ഇയാൾ രാജിവെയ്ക്കുകയായിരുന്നു. Content Highlights:Former Chhattisgarh CM Raman Singhs son-in-law booked for Rs 50 crore fraud
from mathrubhumi.latestnews.rssfeed https://ift.tt/2Y0i1BA
via
IFTTT
No comments:
Post a Comment