എസ്എസ്എല്‍സി പരീക്ഷ എഴുതാനാവില്ലെന്ന സങ്കടം മാറി; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റസാഖിന് സ്വര്‍ണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

എസ്എസ്എല്‍സി പരീക്ഷ എഴുതാനാവില്ലെന്ന സങ്കടം മാറി; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റസാഖിന് സ്വര്‍ണം

ഹോങ് കോങ്: ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി മലയാളി. 400 മീറ്റർ ഓട്ടത്തിൽ അബ്ദുൾ റസാഖാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. 48.17 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പത്താം ക്ലാസുകാരൻ സ്വർണം നേടിയത്. ശ്രീലങ്കയുടെ നാവിഷ്ക സന്ദീശിനാണ് വെള്ളി. സമയം 48.26 സെക്കൻഡ്. 48.59 സെക്കന്റിൽ ഫിനിഷ് ചെയ്ത കസാകിസ്താന്റെ യെഫിം ടറസോവ് വെങ്കലം നേടി. ഇതോടെ ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണവുമായി ഇന്ത്യ ലീഡ്ചെയ്യുകയാണ്. ഒരു വെള്ളിയും അഞ്ചു വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലുണ്ട്. നാല് സ്വർണവും എട്ടു വെള്ളിയും നാല് വെങ്കലവുമായി ചൈന തൊട്ടുപിന്നിലുണ്ട്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 10,000 മീറ്റർ നടത്തിൽ വിശ്വേന്ദ്ര സിങ്ങ്, ഹാമർ ത്രോയിൽ വിപിൻ കുമാർ, 100 മീറ്റർ ഹർഡിൽസിലും ലോങ് ജമ്പിലും തബിത ഫിലിപ് മഹേശ്വരൻ എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്വർണ ജേതാക്കൾ. മാത്തൂർ സി.എഫ്.ഡി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്റസാഖ്. റായ്പുരിൽ നടന്ന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയതോടെയാണ് റസാഖ് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. റായ്പുരിൽ 48.26 സെക്കന്റായിരുന്നു റസാഖിന്റെ സമയം. എന്നാൽ ഹോങ് കോങ്ങിൽ മലയാളി താരം സമയം മെച്ചപ്പെടുത്തി. മാർച്ച് 13ന് തുടങ്ങിയ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാകില്ലെന്ന സങ്കടത്തോടെയാണ് റസാഖ് ഹോങ് കോങ്ങിലേക്ക് വിമാനം കയറിയത്. എന്നാൽ ഹോങ് കോങ്ങിലെത്തിയതോടെ ആ സങ്കടം സന്തോഷമായി, അതും മികച്ച പ്രകടനത്തോടെ സ്വർണം കഴുത്തിലണിഞ്ഞ്. നേരത്തെ സംസ്ഥാന, ദേശീയ സ്കൂൾ മീറ്റുകളിലും സ്വർണം നേടിയിരുന്നു. പരുത്തിപ്പുള്ളി ചേറാംകുളങ്ങരയിൽ മത്സ്യത്തൊഴിലാളികളായ റഷീദിന്റേയും ഷാജിദയുടേയും മകനാണ്. കെ.സുരേന്ദ്രനാണ് പരിശീലകൻ. Abdul Razak C of India 🇮🇳 won Gold medal in the boys 400m run in the 3rd Asian Youth Athletics Championship Hongkong 2019 @afiindia pic.twitter.com/VCrUYOXIjY — Rahul PAWAR (@rahuldpawar) March 16, 2019 Content Highlights: Abdul Razak Wins Gold at Asian Youth Athletics Championship in Hong Kong


from mathrubhumi.latestnews.rssfeed https://ift.tt/2CjAVdm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages