ന്യൂഡല്‍ഹി: ബി.ജെ.പിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കെ.പി.സി.സി അധ്യക്ഷന്‍ മല്ലപള്ളി രാമചന്ദ്രനും. വടക്കന്റെ പാര്‍ട്ടി മാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് 'വടക്കന്‍? അല്ല, വടക്കന്‍ ഒരു വലിയ നേതാവല്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
തൃശൂര്‍ സീറ്റിനു വേണ്ടി രണ്ടാഴ്ച വരെ തന്റെ പിന്നാലെ നടന്നിരുന്ന ആളാണ് ടോം വടക്കനെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. താന്‍ പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ പഴ്‌സണല്‍ സ്റ്റാഫിന് വലിയ ശല്യമായി മാറി. ആ ടോം വടക്കന് ഇപ്പോള്‍ നടന്നിരിക്കുന്നത് വലിയ മനഃപരിവര്‍ത്തനമാണ്. ഇപ്പോള്‍ ബി.ജെ.പിയിലേക്ക് പോയ വടക്കനെ കുറിച്ച് എന്തു പറയാന്‍.. 'പാവം... എന്റെ വടക്കന്‍'-മുല്ലപ്പള്ളി പ്രതികരിച്ചു.
Congress President Rahul Gandhi on Tom Vadakkan joining BJP: Vadakkan? No, no Vadakkan is not a big leader. pic.twitter.com/Ammxl3eNyJ— ANI (@ANI) March 15, 2019
from mangalam.com https://ift.tt/2JfyjmC
via IFTTT
No comments:
Post a Comment