50 ശതമാനം വിവിപാറ്റ് സ്സിപ്പുകള്‍ എണ്ണണമെന്ന ഹർജി: തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

50 ശതമാനം വിവിപാറ്റ് സ്സിപ്പുകള്‍ എണ്ണണമെന്ന ഹർജി: തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വി.പി. പാറ്റ് സ്ലിപ്പുകൾ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാർച്ച് 25-ന് ഹർജിയിൽവാദം കേൾക്കും. ഈ സമയത്ത് കോടതിയെ സഹായിക്കുന്നതിന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് മുഖ്യ ഹർജിക്കാരൻ. കോൺഗ്രസ്, ടി.ഡി.പി., എൻ.സി.പി., എ.എ.പി., ഇടതുപാർട്ടികൾ, എസ്.പി., ബി.എസ്.പി. തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. 50 ശതമാനം വി.വി. പാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പുകമ്മിഷന് നിവേദനവും നൽകിയിരുന്നു. Content Highlights:50 per cent EVM results are matched and crosschecked with VVPAT-top court issues notice to the EC


from mathrubhumi.latestnews.rssfeed https://ift.tt/2HmliGc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages