ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തോടുകൂടി അസ്വസ്ഥമായ ജമ്മു കശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്നും ഏറ്റുമുട്ടല്‍. പാക്ക് സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനീകന്‍ വീരമൃത്യുവരിച്ചു.
രജൗരി ജില്ലയിലെ സുന്ദര്‍ബാനി മേഖലയിലാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ്പ് നടത്തുകയായിരുന്നു. പിന്നാലെ മോട്ടോര്‍ ഷെല്ലാക്രമണവും നടത്തി. മറ്റ് മൂന്ന് സൈനീകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് അതിര്‍ത്തി അസ്വസ്ഥമായത്. രാത്രിതുടങ്ങി ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെ 7.30ഓടെയാണ് അവസാനിച്ചത്.
from mangalam.com https://ift.tt/2OceQlN
via IFTTT
No comments:
Post a Comment