അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ല; ബംഗലൂരു നോര്‍ത്ത് സീറ്റ് ജെ.ഡി.എസ് കോണ്‍ഗ്രസിന് തിരിച്ചുനല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ല; ബംഗലൂരു നോര്‍ത്ത് സീറ്റ് ജെ.ഡി.എസ് കോണ്‍ഗ്രസിന് തിരിച്ചുനല്‍കി

ബംഗലൂരു: കര്‍ണാടകയില്‍ ജെ.ഡി.എസും കോണ്‍ഗ്രസും തമ്മില്‍ രസക്കേട് വര്‍ധിക്കുന്നതായി സൂചന. ബംഗലൂരു നോര്‍ത്ത് സീറ്റ് ജെ.ഡി.എസ് കോണ്‍ഗ്രസിന് തിരിച്ചുനല്‍കി. 'അനുയോജ്യനായ' സ്ഥാനാര്‍ത്ഥിയെ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് സീറ്റ് മടക്കി നല്‍കിയത്.

സീറ്റ് തിരിച്ചുനല്‍കിയതില്‍ കോണ്‍ഗ്രസ് നേതൃത്വം എച്ച്.ഡി ദേവഗൗഡയ്ക്കും ജെ.ഡി.എസിനും നന്ദി പറഞ്ഞു. ജനാധിപത്യത്തിനായി ഒരുമിച്ച് നിലമൊരുക്കാമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

കര്‍ണാടകയിലെ 28 സീറ്റുകളില്‍ ജെ.ഡി.എസ് 12 സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതിന് തയ്യാറായിരുന്നില്ല. പഴയ മൈസൂരു മേഖലയിലെ ആറു ജില്ലകളില്‍ മാത്രമാണ് ജെ.ഡി.എസിന് സ്വാധീനമുള്ളതെന്നാണ് കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് എട്ടു സീറ്റുകള്‍ എന്ന ധാരണയില്‍ എത്തുകയും സംസ്ഥാന നേതൃത്വം അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

സീറ്റ് പ്രശ്‌നം പരിഹരിച്ചുവെങ്കിലും അഞ്ച് സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ജെ.ഡി.എസിന് കഴിഞ്ഞത്. ജെ.ഡി.എസ് ചിത്തില്‍ കോണ്‍ഗ്രസുകാരെ മത്സരിപ്പിക്കാന്‍ വരെ ദേവഗൗഡ ആലോചിച്ചിരുന്നു. ഇതും പരാജയപ്പെട്ടതോടെയാണ് ഏറെ നിര്‍ണായകമായ ബംഗലൂരു നോര്‍ത്ത് മടക്കിനല്‍കാന്‍ തീരുമാനിച്ചത്.



from mangalam.com https://ift.tt/2FopnGw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages