തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസം കൂടി നീട്ടി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ 11 ജില്ലകളില്‍ നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദേശം തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ കൂടി നല്‍കി.
തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ രേഖപ്പെടുത്തുന്ന കുടിയ ചൂട് ഇപ്പോഴും 40 ഡിഗ്രിക്ക് താഴെയാണെങ്കിലും, അനുഭവപ്പെടുന്ന ചുടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്ക് മുകളിലാണ്. പാലക്കാട് ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയിലാണ് തീവ്രത 50 നു മുകളിലെത്തിയത്. 45 നു മുകളില്‍ താപസൂചിക ഉയര്‍ന്നാല്‍ പകടകരമാണെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ അംഗനവാടികളിലും മറ്റും കുട്ടികള്‍ കൂടിയിരിക്കുന്ന സ്ഥലങ്ങളില്‍ എയര്‍കൂളറും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ സമിതി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇതുവരെ കൊടുംചൂടില്‍ 118 പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ 55 പേര്‍ക്കു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പൊള്ളലേറ്റത്.
from mangalam.com https://ift.tt/2upeWgK
via IFTTT
No comments:
Post a Comment