പാകിസ്താന്‍ പോസ്റ്റര്‍ ബോയ് ഞങ്ങളല്ല, അത് മോദി തന്നെയെന്ന് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

പാകിസ്താന്‍ പോസ്റ്റര്‍ ബോയ് ഞങ്ങളല്ല, അത് മോദി തന്നെയെന്ന് രാഹുല്‍

ന്യൂഡൽഹി: ബലാക്കോട്ടിൽ വ്യോമസേനയുടെ വ്യോമാക്രമണത്തിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷ പാർട്ടി നേതാക്കൾ പാകിസ്താന്റെ പോസ്റ്റർ ബോയികളാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ അതേ നാണയത്തിൽ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി പറഞ്ഞ പോസ്റ്റർ ബോയി ഞാനല്ലെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ മറുപടി നൽകി. പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചയാളാണ് യഥാർത്ഥത്തിൽ പാകിസ്താൻ പോസ്റ്റർ ബോയ്. പത്താൻക്കോട്ട് ഭീകരാക്രമണം അന്വേഷിക്കാൻ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായം തേടിയയാളാണ് മോദിയെന്നും രാഹുൽ വിമർശിച്ചു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെയാണ് രാഹുലിന്റെ മറുപടി. പാകിസ്താനിലെ ബലാക്കോട്ടിലുള്ള ഭീകരകേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച പ്രതിക്ഷ പാർട്ടി നേതാക്കൾക്കെതിരെ ബുധനാഴ്ച മധ്യപ്രദേശിലാണ് മോദി പാക്സ്താന്റെ പോസ്റ്റർ ബോയികളെന്ന പരാമർശം നടത്തിയത്. Content Highlights:PM Modi "Pakistans Poster Boy, Not Us": Rahul Gandhi Hits Back


from mathrubhumi.latestnews.rssfeed https://ift.tt/2tW7uJI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages