വെബ്‌സൈറ്റില്‍ കാണിക്കുന്നത് മിക്കതും ബലാത്സംഗ കേന്ദ്രങ്ങള്‍, പ്രമുഖ യാത്ര വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസറിനെതിരെ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

വെബ്‌സൈറ്റില്‍ കാണിക്കുന്നത് മിക്കതും ബലാത്സംഗ കേന്ദ്രങ്ങള്‍, പ്രമുഖ യാത്ര വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസറിനെതിരെ പരാതി

ലോകത്തിലെ ഏറ്റവും വലിയ യാത്ര വെബ്സൈറ്റായ ട്രിപ്പ് അഡൈ്വസറിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഒരു കൂട്ടം സ്ത്രീകള്‍ രംഗത്ത്. ദി ഗാര്‍ഡിയനാണ് ട്രിപ്പ് അഡൈ്വസര്‍ നിര്‍ദ്ദേശിക്കുന്ന ചില ഹോട്ടലുകളില്‍ നിന്ന് തങ്ങള്‍ക്കു നേരെ ബലാത്സംഗം ഉള്‍പ്പെടെ പല ആക്രമണങ്ങളും നടന്നുവെന്ന് ഒരു കൂട്ടം സ്ത്രീകള്‍ ആരോപിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി യുവതികളാണ്, ചില ഹോട്ടലുകളില്‍ നിന്നും തങ്ങള്‍ക്കുണ്ടായ മോശം അനുഭവം ട്രിപ്പ് അഡൈ്വസറിനെ ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വെബ്സൈറ്റില്‍ കാണിക്കുന്ന ഹോട്ടലുകളില്‍ പലതും ബലാത്സംഗ കേന്ദ്രങ്ങളാണെന്ന് ആരോപിച്ചിട്ടും ട്രിപ്പ് അഡൈ്വസര്‍ ഈ ഹോട്ടലുകളുടെ പേര് നീക്കം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു സ്ത്രീ തനിക്കുണ്ടായ ക്രൂരമായ ബലാത്സംഗ അനുഭവത്തെ കുറിച്ച് ട്രിപ്പ് അഡൈ്വസര്‍ വെബ്‌സൈറ്റുമായി ഇ-മെയില്‍ മുഖേന ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. തനിക്ക് മോശം അനുഭവം ഉണ്ടായ ഹോട്ടലിന്റെ പേര് ട്രിപ്പ് അഡൈ്വസര്‍ നീക്കം ചെയ്യണമെന്നായിരുന്നു യുവതിയുടെ പ്രധാന ആവശ്യം. എന്നാല്‍ ഇതിന് ട്രിപ്പ് അഡൈ്വസര്‍ നല്‍കിയ മറുപടി വിചിത്രമായിരുന്നുവെന്നാണ് യുവതിയെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി ആരോപിച്ച ഹോട്ടലിന്റെ പേര് നീക്കം ചെയ്യാതെ, യുവതിക്ക് ഉണ്ടായ അനുഭവം കമന്റുകള്‍ ചെയ്യാനുള്ള സ്ഥലത്ത് വിവരിക്കാനും റേറ്റിംങ് രേഖപ്പെടുത്താനുമാണ് യുവതിയോട് ട്രിപ്പ് അഡൈ്വസര്‍ ആവശ്യപ്പെട്ടത്.

രണ്ടാമത് ഒന്നുകൂടി ചിന്തിക്കാന്‍ പോലുമാകാത്ത ആ അനുഭവങ്ങളെ കുറിച്ച് ഞാന്‍ കൂടുതല്‍ കമന്റു ചെയ്യണോ, ആളുകള്‍ അതിനു മറുപടി പറയുന്നതും, വിചാരണ ചെയ്യുന്നതും കളിയാക്കുന്നതും ഞാന്‍ കേട്ടുകൊണ്ടിരിക്കണോ എന്നുമാണ് യുവതി ഇതിന് മറുപടിയായി ട്രിപ്പ് അഡൈ്വസറിനോട് പറഞ്ഞതെന്ന് ദി ഗാര്‍ഡിന്‍ വ്യക്തമാക്കുന്നു. മറ്റൊരു രാജ്യത്തു ചെന്നാല്‍ എവിടെ താമസിക്കണമെന്നും സഹായത്തിനായി ആരെ വിളിക്കണമെന്നും അറിയാനായി ലോകത്തിലെ ഇത്രയധികം ആളുകള്‍ തിരയുന്ന ഈ വെബ്സൈറ്റില്‍ തങ്ങള്‍ അര്‍പ്പിച്ച വിശ്വാസ്യതയ്ക്കാണ് ഇപ്പോള്‍ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നതെന്നാണ് ഈ സ്ത്രീകള്‍ പറയുന്നത്.

അതേസമയം, ചില സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളില്‍ അത്യധികം ഖേദമുണ്ടെന്നും ഈ സംഭവങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനായി അവര്‍ കൃത്യമായി റേറ്റ് ചെയ്യുകയും കമന്റു ചെയ്യുകയും വേണം, എങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നുമാണ് ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ട്രിപ്പ് അഡൈ്വസര്‍ ദി ഗാര്‍ഡിയനോട് പ്രതികരിച്ചതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.



from mangalam.com https://ift.tt/2Tik8Su
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages