പൂനെ: ഒരു കുടുംബത്തിലെ അഞ്ചുപേരെ നിഷ്ഠൂരമായി കൊലചെയ്യുകയും ഒരാളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ നേരത്തേ വിധിച്ച വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി ആറ് യുവാക്കള്‍ക്ക് മോചനം നല്‍കി. അസാധാരണ സംഭവത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 16 വര്‍ഷമായി ജയിലിലായിരുന്ന ആറ് യുവാക്കളാണ് മരണക്കുടുക്ക് അഴിഞ്ഞ് സ്വതന്ത്രരാകുന്നത്. കേസ് വീണ്ടും പഠിച്ചപ്പോള്‍ പോലീസ് അട്ടിമറിച്ചെന്ന് തിരിച്ചറിഞ്ഞാണ് സുപ്രീംകോടതിയുടെ നടപടി. രക്ഷപ്പെട്ടത് ആറ് നാടോടി യുവാക്കളായിരുന്നു.
2003 ജൂണില്‍ മഹാരാഷ്ട്രയിലെ ജല്‍നാ ജില്ലയിലെ ഭോകാന്‍ ദാനില്‍ നടന്ന സംഭവത്തില്‍ ആറുപേരും കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. എന്നാല്‍ കേസ് പുന:പരിശോധന നടത്താനിടയായപ്പോഴാണ് കേസിലെ പ്രശ്‌നങ്ങളും സംശയങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ആറ് നാടോടി യുവാക്കള്‍ക്കാണ് ജീവിതത്തില്‍ ഒരു പുനര്‍ജ്ജന്മം കിട്ടിയത്.
വധശിക്ഷ പിന്‍വലിക്കുക മാത്രമല്ല കോടതി ചെയ്തത്. കേസില്‍ അട്ടിമറി നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്ത കോടതി എല്ലാറ്റിനുമായി മൂന്ന് മാസ സമയം നല്‍കിയിട്ടുണ്ട്. കേസില്‍ പുനരന്വേഷണം നടത്താനും ജീവിതത്തിന്റെ ഒന്നര പതിറ്റാണ്ട് കാലം അഴികള്‍ക്കുള്ളില്‍ കിടക്കേണ്ടി വന്ന ആറു പേര്‍ക്കും അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ഭോകാന്‍ ദാനിലെ താംബ്രാക് സദോദ് എന്നയാളേയും ഭാര്യയേയും മകളേയും മരുമകനേയും രണ്ട് ആണ്‍മക്കളേയും ആക്രമിച്ച കേസിലായിരുന്നു നാടകീയമായ സംഭവവികാസങ്ങള്‍. കുടിലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രാത്രി പത്തരയോടെ ഏഴംഗ സംഘം ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും കുടുംബത്തെ മുഴുവന്‍ ആക്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തിന് വിധേയരായവര്‍ മരിച്ചു പോയെന്ന് അക്രമികള്‍ വിചാരിച്ചെങ്കിലൂം സദോദിന്റെ ഭാര്യ രക്ഷപ്പെടുകയും അവര്‍ വിവരം നല്‍കുകയുമായിരുന്നു. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്ത നാടോടികളായ യുവാക്കളല്ല പ്രതികളെന്ന് കോടതി തിരിച്ചറിഞ്ഞു.
തങ്ങളെ ആക്രമിച്ച നാലുപേരെ സദോദിന്റെ ഭാര്യ ക്രിമിനലുകളുടെ ആല്‍ബത്തില്‍ നിന്നും തിരിച്ചറിഞ്ഞതായുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു കോടതി സംശയം പ്രകടിപ്പിച്ചത്. മജിസ്‌ട്രേറ്റിന് സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവാണ് കോടതിയെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയതും കേസില്‍ വഴിത്തിരിവായതും. കേസില്‍ പോലീസ് ഇത് പരിഗണിച്ചില്ലെന്നും നാടോടി വിഭാഗക്കാരെ പ്രതികളാക്കുകയായിരുന്നു എന്നും കോടതി കണ്ടെത്തിയത് തിരിച്ചടിയായി മാറുകയായിരുന്നു.
from mangalam.com https://ift.tt/2EBzQOu
via IFTTT
No comments:
Post a Comment