മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇനിയും നീളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇനിയും നീളും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കും. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിങ് കമ്മറ്റി ഇന്നാദ്യമായാണ് യോഗം ചേരുന്നത്. രാവിലെ 10 മണിക്കാണ് യോഗം ചേരുക. നാളെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ചേരും. അതിന് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേയ്ക്ക് വരിക.

മാര്‍ച്ച് 15 ന് ശേഷമായിരിക്കും രാഹുല്‍ ഗാന്ധിയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരാനാകുക. അതിന് മുന്‍പ് സ്‌ക്രീനിങ് കമ്മറ്റി പട്ടിക സംബന്ധിച്ച അന്തിമ രൂപം ഉണ്ടാകും. പട്ടിക സംബ്ന്ധിച്ച തീരുമാനം 15 നോ 16 നോ ആയിരിക്കും വരിക.



from mangalam.com https://ift.tt/2VPghJt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages