ശ്രീനഗര്‍: ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ എല്ലാവരുടെയും ശ്രദ്ധ കശ്മീരിനെക്കുറിച്ചായിരുന്നു. പാക്ക് പ്രകോപനവും ഭീകരാക്രമണവും കലുഷിതമാക്കിയ കശ്മീരില്‍ അതീവ സുരക്ഷയോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്തുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു മണ്ഡലത്തില്‍ മൂന്ന് ദിവസങ്ങളിലായി വോട്ടെടുപ്പ് നടക്കാന്‍ പോകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ജമ്മുകശ്മീരില്‍ ആകെയുള്ള ആറ് ലോക്‌സഭാ സിറ്റൂകളില്‍ അഞ്ചു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമാണ് ജമ്മുകശ്മീരില്‍ നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്ന സാഹചര്യമല്ലെന്ന് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞിരുന്നു. അനന്ത്‌നാഗില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒന്നാം ഘട്ടത്തില്‍ ഏപ്രില്‍ 11-ന് ബാരാമുല്ല, ജമ്മു മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് പോകുക. ഏപ്രില്‍ 18-ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ശ്രീനഗര്‍, ഉദ്ധംപുര്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ആനന്തനാഗില്‍ ഈ മാസം 23, 29 ദിവസങ്ങളിലും മെയ് ആറിനുമാണ് വോട്ടെടുപ്പ് നടക്കുക.
from mangalam.com https://ift.tt/2HoYaWN
via IFTTT
No comments:
Post a Comment