'ഇടത് സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ ശ്രദ്ധക്ക്' ട്രോളി..ട്രോളി കുമ്മനത്തെയും മോഡിയേയും ബിജെപിയെയും ജയിപ്പിക്കരുതെന്ന് നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

'ഇടത് സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ ശ്രദ്ധക്ക്' ട്രോളി..ട്രോളി കുമ്മനത്തെയും മോഡിയേയും ബിജെപിയെയും ജയിപ്പിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: പരിഹസിക്കുന്നതും കളിയാക്കുന്നതുമെല്ലാം നല്ലതു തന്നെ. പക്ഷേ ​ട്രോളി...ട്രോളി കുമ്മനത്തെയും ബിജെപിയെയും വിജയിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പു് കാലത്ത് സജീവമായിരിക്കുന്ന ഇടതു ട്രോളര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇടത് സോഷ്യല്‍ മീഡിയ. ചിരിയും ചിന്തയും ഒരുപോലെ പങ്കു വെയ്ക്കാന്‍ കഴിയുന്ന ആധുനിക കാലത്തെ ഏറ്റവും വലിയ വിമര്‍ശനമാണെങ്കിലും ട്രോളുകളില്‍ നിന്നും നരേന്ദ്രമോഡിയേയും കുമ്മനത്തെയും ഒഴിവാക്കാന്‍ ഇടതു സോഷ്യല്‍മീഡിയാ വിഭാഗത്തിന്റെ നിര്‍ദേശം. ഇതിലൂടെ അവര്‍ക്ക് കിട്ടുന്ന പ്രചാരമാണ് പ്രശ്നം.

കുമ്മനത്തേയും മോഡിയേയും സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് തെരഞ്ഞെടുപ്പില്‍ ബി.ജെ. പി.ക്ക് അനുകൂലമായി വരുമെന്ന ഭയം സിപിഎമ്മിനുണ്ട്.
ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തുന്നത്. ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ടോളുകള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നെഗറ്റീവ് പബ്ലിസിറ്റി പോലും ബി.ജെ.പിക്ക് കേരളത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് കുമ്മനത്തേയും മോഡിയേയും ട്രോളുന്ന പോസ്റ്റുകള്‍ ഇടത് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കരുതന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

'നമ്മുടെ സോഷ്യല്‍ മീഡിയ സ്‌പേസ് ബി.ജെ.പിയുടെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കാതിരിക്കുക. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കഴിഞ്ഞ കാലം ബി ജെ പിക്കുണ്ടായ വളര്‍ച്ച രാഷ്ട്രീയം നിരീക്ഷിച്ചാല്‍ മനസിലാകും' എന്നതാണ് ഇടതുസോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ശബരിമല വിഷയം നേരിയ രീതിയിലെങ്കിലും ജനങ്ങളില്‍ ബി ജെ പിക്കുള്ള സ്വാധീനം വളര്‍ത്തിയെടുത്തിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് ബി.ജെ.പിക്ക് അനുകുലമായി വരാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 23 നടക്കുന്ന തിരഞ്ഞെടുപ്പ് കേരളത്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുമ്മനത്തിന് തിരുവനന്തപുരത്ത് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ശശി തരൂര്‍ വിജയിക്കുകയായിരുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. അതുകൊണ്ടു തന്നെയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ മത്സരിപ്പിക്കുന്നത്. കുമ്മനത്തിന്റെ വരവ് ബി.ജെ.പി്ക്ക് കേരളത്തില്‍ പുതിയൊരൂര്‍ജമായേക്കും.



from mangalam.com https://ift.tt/2XICqea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages