തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സിനിമാ താരങ്ങള്‍ക്ക് മാര്‍ക്കറ്റ് കൂടും. പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടുകയും സാധാരണക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയും തന്നെ ലക്ഷ്യം. കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടിലേക്കിപ്പോള്‍ ഇടതു വലത് ഭേദമില്ലാതെ സ്ഥാനാര്‍ത്ഥികളുടെ തള്ളിക്കയറ്റമാണ്.
പിന്തുണതേടി മമ്മൂട്ടിയുടെ വീട്ടിലെത്തിയ തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഫേസ്ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു. പ്രതാപന്‍ ജയിച്ചുകാണമെന്ന് ആശംസിച്ച മമ്മൂട്ടി പക്ഷേ രാഷ്ട്രീയ ചായ്‌വിന് ഇടം നല്‍കിയില്ല.
മുന്‍പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണ തേടി എത്തിയതെന്ന് പ്രതാപന്‍ പ്രതികരിച്ചു.
from mangalam.com https://ift.tt/2HIIopV
via IFTTT
No comments:
Post a Comment