കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ എട്ടു മലയാളികൾ. 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളിൽ ഒന്നാം സ്ഥാനത്ത്. 22 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടൽ, കൺവെൻഷൻ സെന്റർ മേഖലകളിലും വൻതോതിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്പന്നരിൽ ആദ്യ ഇരുപതിൽ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തിൽ 394-ാം സ്ഥാനത്താണ് അദ്ദേഹം.ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 390 കോടി ഡോളർ (27,495 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (16,920 കോടി രൂപ/240 കോടി ഡോളർ), ഇൻഫോസിസ് മുൻ വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ (15,510 കോടി രൂപ/220 കോടി ഡോളർ), ഇൻഫോസിസ് മുൻ മാനേജിങ് ഡയറക്ടർ എസ്.ഡി. ഷിബുലാൽ (9,870 കോടി രൂപ/140 കോടി ഡോളർ), വി.പി.എസ്. ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ഷംസീർ വയലിൽ (9,870 കോടി രൂപ/140 കോടി ഡോളർ), കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ (8,460 കോടി രൂപ/120 കോടി ഡോളർ), ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ (7,755 കോടി രൂപ/110 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.
from mathrubhumi.latestnews.rssfeed https://ift.tt/2UpfZsr
via
IFTTT
No comments:
Post a Comment