കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ രണ്ട് കൊലക്കേസ് അടക്കം പത്ത് ക്രിമിനല്‍ കേസുകള്‍. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദ്ദേശക പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം എടുത്തുപറയുന്നത്.
കൊലപാതക കേസിനെക്കൂടാതെ പ്രമോദ് വധശ്രമക്കേസില്‍ ഗൂഢാലോചന നടത്തി, അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കേസുകളുമുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസിലായിരുന്നു ജയരാജന്‍ ശിക്ഷിക്കപ്പെട്ടത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പിഴയുമായിരുന്നു കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനെതിരെ നല്‍കിയ അപ്പീലില്‍ വിധി വരുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ജയരാജന്റെ കൈവശം 2,000 രൂപയും ഭാര്യയുടെ പേരില്‍ 5,000 രൂപയുമാണ് ഉള്ളത് എന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. ജയരാജന്റെ നിക്ഷേപം 8,22,022 രൂപയും (ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം) ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയുമാണ്. ജയരാജന്റെയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്. ജയരാജന്റെ പേരില്‍ വായ്പയൊന്നുമില്ല. അതേസമയം, ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്. ജയരാജന്റെ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്റെ മാരുതി സ്വിഫ്റ്റുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2TNu4it
via IFTTT
No comments:
Post a Comment