തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിനെ നേരിടാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ട്. ആരു വന്നാലും പരാജയപ്പെടുത്താന്‍ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നുവെന്നും, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നും പിണറായി പറഞ്ഞു. അതേസമയം കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പി.പി. സുനീര്‍ തന്നെയായിരിക്കും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും തങ്ങളുടെ ശ്രമമെന്നും പിണറായി വ്യക്തമാക്കി.
from mangalam.com https://ift.tt/2YEIg0v
via IFTTT
No comments:
Post a Comment