കോട്ടയം: കോട്ടയം മൂലേടത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും കമിതാക്കള്‍. കാമുകന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ യുവതി കുഞ്ഞിനെയും എടുത്തുകൊണ്ട് പിന്നാലെ ചെല്ലുകയായിരുന്നു. പള്ളിക്കത്തോട് ചെളിക്കുഴി ശാന്താ മന്ദിരത്തില്‍ സ്വപ്ന സമീപവാസിയായ ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സ്വപ്നയുടെ മകളും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെയാണ് ശ്രീകാന്ത് സ്വപ്നയെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചത്. ഉടന്‍ തന്നെ സ്വപ്ന മകളെയും എടുത്ത് പള്ളിക്കത്തോട്ടില്‍ വരികയും അവിടെ നിന്നും ശ്രീകാന്തിനൊപ്പം കോട്ടയത്തേയ്ക്ക് പുറപ്പെടുകയും ചെയ്തു. അങ്ങനെ മണിപ്പുഴയിലെത്തി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ശേഷം റെയില്‍വേ ട്രാക്കിലൂടെ നടക്കുകയും ട്രെയിന്‍ വന്ന സമയം സ്വപ്നയേയും ഇയാള്‍ പിടിച്ച് വലിച്ച് ട്രാക്കിലേയ്ക്ക് ഇടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ പേടിച്ച് അടുത്ത വീട്ടിലേയ്ക്ക് ഓടിക്കയറി.
സ്വപ്നയുടെ ഭര്‍ത്താവ് ഭിന്നശേഷിക്കാരനാണ്. ശ്രീകാന്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് മകള്‍ പോലീസിനോട് പറഞ്ഞു.
from mangalam.com https://ift.tt/2uwAEzC
via IFTTT
No comments:
Post a Comment