ഇന്ത്യ വന്‍ ബഹിരാകാശ ശക്തിയായി മാറി; ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയം: പ്രധാനമന്ത്രി നരേന്ദ്ര മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 27, 2019

ഇന്ത്യ വന്‍ ബഹിരാകാശ ശക്തിയായി മാറി; ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയം: പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തെ വലിയ ബഹിരാകാശ ശക്തികളില്‍ ഒന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉപഗ്രഹത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ഉപഗ്രഹ വേധ മിസൈല്‍ എ-സാറ്റ് ഇന്ത്യ സ്വന്തമാക്കി. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള എ-സാറ്റ് സ്വന്തമായുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ മിസൈല്‍ ഇതുവരെ സ്വന്തമാക്കിയിരുന്നത്. വിജയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള 'മിഷന്‍ ശക്തി' എന്ന ഈ ഓപറേഷന്‍ വിക്ഷേപിച്ച് മൂന്നു മിനിറ്റിനുള്ളില്‍ വിജയകരമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും മോഡി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, ദുരന്ത നിവാരണം, വാര്‍ത്താവിനിമയം, കാലാവസ്ഥ, ഗതിനിര്‍ണ്ണയം തുടങ്ങി നിരവധി മേഖലകളിലേക്കായി നിരവധി ഉപഗ്രഹങ്ങള്‍ ഇതിനകം തന്നെ ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. രാജ്യസുരക്ഷയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും സാങ്കേതികവിദ്യ വികാസത്തിന്റെയും കാര്യത്തില്‍ സുപ്രധാന പടിയാണ് 'മിഷന്‍ ശക്തി'യുടെ വരവോടെ ഇന്ത്യ കടന്നത്.

ഇന്ന് മാര്‍ച്ച് 27. ഇന്ത്യ സുപ്രധാന ചുവടുവയ്പ് നടത്തിയിരിക്കുന്നു. ബഹിരാകാശ ശക്തിയായെന്ന് ഇന്ത്യ സ്വയം നിര്‍ണയിച്ചിരിക്കുന്നു. ഈ ചുവടുവയ്പ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്ക് പുതിയ കരുത്ത് പകരുന്നതാണ് എഫസാറ്റ് മിസൈല്‍. നമ്മുടെ കഴിവ് മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കില്ല. രാജ്യത്തിന്റെ പ്രതിരോധത്തിനും സുരക്ഷയ്ക്കും വേണ്ടി മാത്രമായിരിക്കും എന്ന് രാജ്യാന്തര സമൂഹത്തോട് ഉറപ്പുനല്‍കാന്‍ തനിക്കു കഴിയും. ബഹിരാകാശത്ത് ആയുധശേഷി കൂട്ടുന്നതിനോട് ഇന്ത്യ എതിരാണ്. ഈ പരീക്ഷണം ഏതെങ്കിലും രാജ്യാന്തര നിയമമോ കരാറുകളോ ലംഘിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിഷന്‍ ശക്തിക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ രാജ്യസുരക്ഷ അടക്കമുള്ള നിര്‍ണായക യോഗങ്ങള്‍ ചേര്‍ന്ന ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

മിഷന്‍ ശക്തി ലക്ഷ്യം കണ്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിനു കീഴില്‍ രാജ്യം ലോക നേതൃനിരയിലേക്ക് അതിവേഗം ഉയര്‍ന്നുവരികയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യം സാമ്പത്തിക രംഗത്തു മാത്രമല്ല ശാസ്ത്ര രംഗത്തും 'സൂപ്പര്‍ പവര്‍' ആയി മാറിയെന്നും ഗഡ്കരി പറഞ്ഞു.



from mangalam.com https://ift.tt/2HZwtEt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages