ഈ വസ്ത്രങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയത് പോലെ ഐഎസിനെയും എനിക്ക് ചാമ്പലാക്കണം; ഭീകരസംഘത്തില്‍ നിന്നും രക്ഷപ്പെട്ട വനിത പറയുന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ഈ വസ്ത്രങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയത് പോലെ ഐഎസിനെയും എനിക്ക് ചാമ്പലാക്കണം; ഭീകരസംഘത്തില്‍ നിന്നും രക്ഷപ്പെട്ട വനിത പറയുന്നത്

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവില്‍ നിന്നും മോചിതയായ യസീദി വനിത ഇസ്രയുടെ വാക്കുകളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഈ വസ്ത്രങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയത് പോലെ ഐഎസിനെയും എനിക്ക് ചാമ്പലാക്കണം. മോചനത്തിന്റെ സന്തോഷമുണ്ടെങ്കിലും ഭീകരരുടെ തടവറയില്‍ അനുഭവിച്ച പീഡനത്തിന്റെ രോഷം ഇസ്ര മറച്ചുവെയ്ക്കുന്നില്ല. ബുര്‍ഖയൂരി കത്തിച്ചുകൊണ്ടായിരുന്നു യുവതി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

ഇത്രയും കാലം താന്‍ ബുര്‍ഖയില്‍ ശ്വാസംമുട്ടി ജീവിക്കുകയായിരുന്നു. ആദ്യതവണ ധരിച്ചപ്പോള്‍ തന്നെ ശ്വാസം മുട്ടി. പക്ഷെ അവര്‍ ഇതല്ലാതെ മറ്റൊന്നും ധരിക്കാന്‍ അനുവദിച്ചിരുന്നില്ല. പുരുഷന്മാരുടെ മുന്നിലെത്തുമ്പോള്‍ ബുര്‍ഖ നിര്‍ബന്ധമായിരുന്നു. തടവില്‍ക്കഴിഞ്ഞ എല്ലാസ്ത്രീകളും ഇതുതന്നെയാണ് ധരിച്ചിരുന്നത്. എന്നാലും താന്‍ അവര്‍ കാണാതെ ഇത് അഴിച്ചുമാറ്റുമായിരുന്നു ഇസ്ര പറയുന്നു.

ഐഎസിനെ തുരത്തുന്ന കുര്‍ദ് സൈന്യമാണ് ഇസ്രയെ മോചിപ്പിച്ചത്. ഇസ്രയ്‌ക്കൊപ്പം സ്ത്രീകളുടെ വലിയ ഒരു നിരതന്നെ മരുഭൂമിയില്‍ അണി നിരന്നു. ഓരോരുത്തരും തങ്ങള്‍ ശ്വാസംമുട്ടി കഴിഞ്ഞ ബുര്‍ഖ കത്തിച്ചുകൊണ്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.



from mangalam.com https://ift.tt/2JhLdRk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages