വെള്ളാപ്പള്ളി നടേശന്റെ എതിര്‍പ്പുകളെ തുടര്‍ന്ന് നീണ്ട തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒടുവില്‍ തീരുമാനമായി. തൃശ്ശൂര്‍ ലോകസഭാ സീറ്റില്‍ തുഷാര്‍ മത്സരിക്കും. ബി.ജെ.പി.യുടെ കേന്ദ്ര ദൂതനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കാടുവിലാണ് മകന്റെ ആഗ്രഹത്തിന് വെള്ളാപ്പള്ളി പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അമിത് ഷായെ കണ്ട് നാളെ മത്സരിക്കാനുള്ള സമ്മതം അറിയിക്കും.
എസ്.എന്‍.ഡി.പി.യിലെ ഭിന്നിപ്പും മത്സരിച്ചാല്‍ ജയ സാദ്ധ്യത ഇല്ലാത്തതുമായിരുന്നു തുഷാറിനെ പിന്നോട്ടു വലിച്ചിരുന്നത്. എന്നാല്‍, തൃശ്ശൂരില്‍ നിന്ന് മത്സരിച്ച് അഥവാ തോറ്റാല്‍ രാജ്യസഭയിലേയ്ക്ക് എത്തിക്കുമെന്ന ഉറപ്പും നിലവില്‍ തുഷാറിന് നല്‍കിയിട്ടുണ്ട്.
തുഷാര്‍ മത്സരിക്കണമെന്ന് അമിത്ഷായുടെ ഭാഗത്തു നിന്നും കനത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. വെളളാപ്പള്ളിയുടെ കടുത്ത എതിര്‍പ്പും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തുഷാറിന് വിലങ്ങുതടിയായിരുന്നു. ശബരിമല വിഷയം മുതലാണ് അച്ഛനും മകനും തമ്മില്‍ ഭിന്നത ഉടലെടുത്തത്.
അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തുഷാര്‍, വെള്ളാപ്പള്ളിയുടെ നിര്‍ദേശം പോലെ എസ്.എന്‍.ഡി.പി. ഭാരവാഹിത്വം രാജി വയ്ക്കില്ല എന്നതും ശ്രദ്ധേയമാണ്. തുഷാര്‍ മത്സരിക്കുന്നതില്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും വെള്ളാപ്പള്ളി തുഷാറിനുവേണ്ടി പ്രചരണത്തിന് ഇറങ്ങില്ല.
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന തന്റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇക്കഴിഞ്ഞ ദിവസവും പ്രതികരിച്ചത്. അഥവാ മത്സരിക്കണമെങ്കില്‍ ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് ലോക്‌സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി തന്നോട് ആലോചിച്ചിട്ടില്ല. തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല. അത്തരമൊരു അബദ്ധത്തില്‍ താന്‍ പെടില്ലെന്നും താന്‍ പെറ്റ മക്കളെയും തന്നോളമായാല്‍ താനെന്ന് വിളിക്കമെന്നും താനും മകനും വേറെ വേറെ വീട്ടിലാണ് താമസിക്കുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു.
നിലവില്‍ ഇടുക്കി, വയനാട്, ആലത്തൂര്‍, എറണാകുളം സീറ്റുകളാണ് എന്‍ഡിഎ ബിഡിജെഎസിന് നല്‍കിയിരിക്കുന്നത്. അതേസമയം, തുഷാര്‍ തൃശ്ശൂരില്‍ നിന്ന് മത്സരിക്കുമ്പോള്‍ ഇതില്‍ ഏത് സീറ്റാകും നഷ്ടമാകുക എന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല.
എല്‍ഡിഎഫ് നേതൃത്വം എസ്എന്‍ഡിപിയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നത് ബിഡിജെഎസിന് തിരിച്ചടിയാണ്. വെള്ളാപ്പള്ളി നടേശന്‍ സിപിഎം അനുകൂല നിലപാടാണ് ഇപ്പോഴും തുടരുന്നത്.
-ശില്‍പ്പ പ്രശാന്ത്
from mangalam.com https://ift.tt/2THfJbO
via IFTTT
No comments:
Post a Comment