തിരുവനന്തപുരം: തലസ്ഥാനത്ത് ഓൺലൈൻ ബൈക്ക് ടാക്സി ആരംഭിക്കാനുള്ള നീക്കം മോട്ടോർവാഹനവകുപ്പ് തടഞ്ഞു. പെർമിറ്റില്ലാത്ത ബൈക്കുകൾ ടാക്സിയായി ഓടിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് നടപടി. ഇതിനെത്തുടർന്ന് ശംഖുംമുഖത്ത് ശനിയാഴ്ച നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അടക്കമുള്ളവർ പിന്മാറി. സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങൾക്ക് ടാക്സിപെർമിറ്റ് നൽകിയിട്ടില്ല. യാത്രക്കൂലി വാങ്ങി ഓടിക്കണമെങ്കിൽ വാഹനത്തിന് ടാക്സി അല്ലെങ്കിൽ കോൺട്രാക്ട് കാരേജ് പെർമിറ്റ് വേണം. ബൈക്കിന് ടാക്സി പെർമിറ്റിനാണ് അർഹതയുള്ളത്. എന്നാൽ, സർക്കാർ ഇതിൽ തീരുമാനമെടുത്തിട്ടില്ല. പെർമിറ്റ് വ്യവസ്ഥകൾക്കൊപ്പം, യാത്രക്കൂലി നിശ്ചയിച്ച് വിജ്ഞാപനമിറക്കണം. ബൈക്കിന് ടാക്സി പെർമിറ്റ് ലഭിക്കാൻ മോട്ടോർവാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ദൂരം കണക്കാക്കി യാത്രക്കൂലി ഈടാക്കാൻ സംവിധാനവും വേണം. ടാക്സി പെർമിറ്റ് നൽകുമ്പോൾ വാഹനങ്ങൾക്ക് മഞ്ഞനിറത്തിലുള്ള നമ്പർ ബോർഡ് അനുവദിക്കാറുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബെംഗളൂരൂ ആസ്ഥാനമായ റാപ്പിഡോ എന്ന കമ്പനി ഓൺലൈൻ ബൈക്ക് ടാക്സി തുടങ്ങാൻ ശ്രമിച്ചതെന്ന് തിരുവനന്തപുരം ആർ.ടി.ഒ. ബി. മുരളീകൃഷ്ണൻ പറഞ്ഞു. കമ്പനിക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. പെർമിറ്റില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാൽ പിഴയീടാക്കാം. ബൈക്ക് ടാക്സി ഓടിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബൈക്ക് ടാക്സിക്ക് സർക്കാരിനോട് അനുമതിതേടിയതായി കമ്പനി പ്രതിനിധികൾ അറിയിച്ചു. അപേക്ഷ ലഭിച്ചതല്ലാതെ മറ്റുനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. ഉബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകൾ ടാക്സി-ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. Content Highlights:Motor Vehicle Dpt ban bike Taxi
from mathrubhumi.latestnews.rssfeed https://ift.tt/2C2iGJn
via
IFTTT
No comments:
Post a Comment