മോദിയുടെ അരക്കയ്യൻ ജാക്കറ്റിന് പ്രിയംകുറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

മോദിയുടെ അരക്കയ്യൻ ജാക്കറ്റിന് പ്രിയംകുറയുന്നു

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഏറെ പ്രചാരമായിരുന്നു മോദി ജാക്കറ്റിന്. അഞ്ചുവർഷങ്ങൾക്കിപ്പുറം വീണ്ടും തിരഞ്ഞെടുപ്പ് വന്നെത്തിയപ്പോൾ മോദി ജാക്കറ്റിന്റെ പ്രിയം താഴേക്കെന്ന് റിപ്പോർട്ടുകൾ. പ്രധാമന്ത്രി നരേന്ദ്ര മോദി സാധാരണ ധരിക്കാറുള്ള അരക്കയ്യൻ കോട്ടാണിത്. നേരത്തേ ഇത്തരത്തിലുള്ള 35 ജാക്കറ്റുകൾ ഒരുദിവസം വിറ്റുപോയിരുന്നതായും ഇപ്പോഴത് ആഴ്ചയിൽ ഒന്നായി ചുരുങ്ങിയെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നുള്ള വസ്ത്രവ്യാപാരി പറഞ്ഞു. ജി.എസ്.ടി., നോട്ട് അസാധുവാക്കൽ, വരൾച്ചപോലുള്ള സാഹചര്യങ്ങൾ എന്നിവ മറ്റുവസ്ത്രങ്ങളുടെ വിൽപ്പനയെ എന്നപോലെ മോദി ജാക്കറ്റിനെയും ബാധിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു. മറ്റ് പരമ്പരാഗത വസ്ത്രങ്ങൾ കരുതുന്നപോലെ മോദി ജാക്കറ്റും കൂടുതൽ ശേഖരിച്ചുവെച്ചിരുന്നതായും എന്നാൽ, ഒരു വർഷത്തിനിടയ്ക്ക് പത്തെണ്ണത്തിൽ കൂടുതൽ വിറ്റുപോയില്ലെന്നും മറ്റൊരു വ്യാപാരി പറഞ്ഞു. വിറ്റുപോകാത്ത ജാക്കറ്റ് ഏറെയുണ്ടെന്നും ഇതിനായി ഒട്ടേറെ പണം മുടക്കിയെന്നും പക്ഷേ, ലാഭമൊന്നും ഉണ്ടായില്ലെന്നും വസ്ത്രവ്യാപാരിയായ രാജേന്ദ്ര ഭാവ്സാർ പറഞ്ഞു. Content Highlights:Modijacket


from mathrubhumi.latestnews.rssfeed https://ift.tt/2TJdggf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages