ലോക്സഭയിൽ 22 സീറ്റ് കിട്ടിയാൽ 24 മണിക്കൂറിനുള്ളിൽ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാർ വരും- യെദ്യൂരപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

ലോക്സഭയിൽ 22 സീറ്റ് കിട്ടിയാൽ 24 മണിക്കൂറിനുള്ളിൽ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാർ വരും- യെദ്യൂരപ്പ

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പിക്ക്22 സീറ്റ് കിട്ടിയാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ ബിജെപി സർക്കാർ നിലവിൽ വരുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. സംസ്ഥാനത്ത് വികസനത്തിന്റെ പുതിയ ചരിത്രം കുറിക്കാൻ ബിജെപിക്ക് വോട്ട് നൽകണമെന്ന് അഭ്യർഥനയും യെദ്യൂരപ്പ മുന്നോട്ട് വെച്ചിട്ടുണ്ട്. യാരഗട്ടിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് തിരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ 22 സീറ്റ് നൽകുകയാണൈങ്കിൽ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് യെദ്യൂരപ്പ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞടുപ്പ് ചട്ടം പുറപ്പെടുവിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് യെദ്യൂരപ്പയുടെ വിവാദപ്രസ്താവന. BS Yeddyurappa, BJP: If the people of Karnataka give us 22 seats in the upcoming Lok Sabha elections, we will form the government in Karnataka within 24 hours. (10.03.2019) pic.twitter.com/xkWUAWaMAc — ANI (@ANI) 13 March 2019 കർണാടകയിൽ പ്രതിപക്ഷത്താണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളും ബിജെപി നേടുമെന്ന്യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിൽ സർക്കാരിന് ഭീഷണിയായി ചില രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. Content Highlights: Karnataka, BJP, Lok Sabha Election,BS Yeddyurappa


from mathrubhumi.latestnews.rssfeed https://ift.tt/2CgVLdx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages