തിരുവനന്തപുരം: കേരളം ഏറെ ചര്‍ച്ച ചെയ്ത ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി. ഈ നിര്‍ദേശത്തിലൂടെ സി.പി.എമ്മിനേയും സര്‍ക്കാരിനേയും സഹായിക്കുന്ന നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.
ബിജെപി മുന്‍ സംസ്ഥാന സമിതി അംഗം അഡ്വ. പി കൃഷ്ണദാസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണവിഷമാക്കരുതെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഓഫീസര്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. നടപടി അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമാണെന്നും ബിജെപി ആരോപിക്കുന്നു.
ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹത്തിന് കീഴില്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു. ശബരിമല പ്രചരണവിഷയമാകുമെന്നും, അഭിപ്രായ സ്വാതന്ത്ര്യം വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എയും പ്രതികരിച്ചിരുന്നു. ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാണെന്ന് പി.സി.ജോര്‍ജ് ചോദിച്ചു.
from mangalam.com https://ift.tt/2HwFhRF
via IFTTT
No comments:
Post a Comment