പശ്ചാത്താപത്തിന്റെ തെളിവായി തടവറയിലിരുന്നെഴുതിയ കവിതകള്‍; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

പശ്ചാത്താപത്തിന്റെ തെളിവായി തടവറയിലിരുന്നെഴുതിയ കവിതകള്‍; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് സുപ്രീം കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ റദ്ദാക്കി. ജ്ഞാനേശ്വര്‍ സുരേഷ് ബോര്‍ക്കര്‍ എന്ന കുറ്റവാളിയുടെ ശിക്ഷയാണ് ജസ്റ്റിസ് എകെ സിക്രി. എസ് അബ്ദുള്‍ നാസര്‍, എംആര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ജീവപര്യന്തമായി കുറച്ചത്. കുറ്റവാളി തടവറയിലിരുന്നെഴുതിയ കവിതകള്‍ പശ്ചാത്താപത്തിന്റെ പ്രതിഫലനമായി ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി.

2006 മെയിലായിരുന്നു ബോംബെ ഹൈക്കോടതി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ബോര്‍ക്കറിന് വിചാരണ കോടതി നല്‍കിയ വധശിക്ഷ ശരിവച്ചത്. ഇതിനെതിരായാണ് സുപ്രീം കോടതിയെ പ്രതി സമീപിച്ചത്. ബോര്‍ക്കറിന്റെ ജയിലിലെ സ്വഭാവവും കവിതകളും പശ്ചാത്താപത്തിന്റെ തെളിവായി പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജയിലില്‍ വെച്ച് ബോര്‍ക്കര്‍ തന്റെ പഠനവും പൂര്‍ത്തിയാക്കിയിരുന്നു. 22-ാം വയസ്സില്‍ കുറ്റം ചെയ്ത പ്രതി ജയില്‍ ജീവിതം കൊണ്ട് സാമൂഹിക ജീവിയായി മാറിയെന്നും കഴിഞ്ഞ 18 വര്‍ഷമായി തടവു ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സാഹചര്യവും വസ്തുതകളും പരിശോധിക്കുമ്പോള്‍ വധശിക്ഷ അവശ്യമായി തോന്നുന്നില്ല. കുറ്റവാളി ജയിലില്‍ നിന്നെഴുതിയ കവിതകളടക്കം പല സാഹചര്യവും ബോര്‍ക്കര്‍ക്ക് അനുകൂലമായി വന്നെന്നും കവിതകളില്‍ ചെറുപ്രായത്തില്‍ ചെയ്തുപോയ തെറ്റിലുള്ള പശ്ചാത്താപം ഉണ്ടെന്നും വിലയിരുത്തിയാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. ഒപ്പം വധശിക്ഷ സാധൂകരിക്കുന്ന തക്ക അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി.



from mangalam.com https://ift.tt/2TsH3Ka
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages