ശ്രീനഗര്‍: അശാന്തി ഒഴിയാതെ ജമ്മു കശ്മീര്‍. പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ അക്രമണത്തിലാണ് ജവാന്‍ വീരമൃത്യു വരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ പാകിസ്ഥാന്‍ വെടിവെയ്പില്‍ കൊല്ലപ്പെടുന്ന ജവാന്മാരുടെ എണ്ണം രണ്ടായി.
അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമായി പാകിസ്ഥാന്‍ കഴിഞ്ഞ വ്യാഴാഴ്ച ശക്തമായ ആക്രമണമാണ് നടത്തിയത്. ഈ ആക്രമണത്തില്‍ ഒറു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണവും നടത്തി.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി അശാന്തമായി തുടരുകയാണ്. തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
from mangalam.com https://ift.tt/2unnZPr
via IFTTT
No comments:
Post a Comment