കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ ബിനുരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനുരാജ് തന്നെയാണോ കൊലപാതകത്തിന് പിന്നിലെന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച രാവിലെ ബിനുരാജ് തന്നെയാണ് മൃതദേഹം വീടിന് സമീപത്തെ പറമ്പിൽ ഉണ്ടെന്ന വിവരം അയൽവാസികളെ അറിയിച്ചത്. ബിനുരാജും അമ്മയും തമ്മിൽ ഏറെക്കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. പലതവണ ഇയാൾ അമ്മയെ വീട്ടിൽനിന്ന് ഇറക്കിവിട്ടിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ബിനുരാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇവരുടെ വീട്ടിൽനിന്ന് കഴിഞ്ഞദിവസവും ബഹളം കേട്ടിരുന്നുവെന്നാണ് അയൽവാസികൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലാണ് ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പെട്രോളും ലൈറ്ററും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ബിനുരാജിനെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. കുറവിലങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്. Content highlights:Charred body found, Kottayam, Kanakkari
from mathrubhumi.latestnews.rssfeed https://ift.tt/2upMXxx
via
IFTTT
No comments:
Post a Comment