ദക്ഷിണേഷ്യയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ യു.എന്നും റഷ്യയും മധ്യസ്ഥത വഹിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി; അഭിനന്ദന്‍ ലഹോറിലേക്ക് തിരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

ദക്ഷിണേഷ്യയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ യു.എന്നും റഷ്യയും മധ്യസ്ഥത വഹിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി; അഭിനന്ദന്‍ ലഹോറിലേക്ക് തിരിച്ചു

ഇസ്ലാമാബാദ്: ദക്ഷിണേഷ്യയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥനീക്കവുമായി പാകിസ്താന്‍. യു.എന്‍ ജനറല്‍ സെക്രട്ടറിയും റഷ്യയും വിഷയത്തില്‍ ഇടപെടണമെന്നാണ് പാക് വിദേശകാര്യ സെക്രട്ടറി ഷാ മെഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടത്.

പാകിസ്താന്‍ സര്‍ക്കാരിന്റെ പിടിയില്‍ കഴിയുന്ന ഇന്ത്യയുടെ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് മോചിപ്പിക്കുമെന്നും ഖുറേഷി വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും. അഭിനന്ദനെ വഹിച്ചുകൊണ്ടുള്ള വിമാനം റാവല്‍പിണ്ടിയില്‍ നിന്നും ലഹോറിലേക്ക് തിരിച്ചുകഴിഞ്ഞുവെന്നും ഖുറേഷി അറിയിച്ചു.
[IMG]
അതേസമയം, അബുദാബിയില്‍ ആരംഭിച്ച ഇസ്ലാമിക രാജ്യങ്ങളിലെ വിദേശരാജ്യങ്ങളുടെ കൗണ്‍സിലില്‍ പങ്കെടുക്കില്ലെന്നും ഖുറേഷി അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് മുഖ്യാതിഥിയായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി. ഖുറേഷിക്ക് പകരം പാക് നയതന്ത്ര പ്രതിനിധി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ മറ്റ് യോഗങ്ങളില്‍ പങ്കെടുക്കും.



from mangalam.com https://ift.tt/2EGrsOT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages