തെരഞ്ഞെടുപ്പില്‍ ഇറങ്ങാന്‍ സന്നദ്ധത അറിയിച്ചെന്ന വിവരം താന്‍ പോലുമറിഞ്ഞില്ല ; വീണ്ടും മത്സരിക്കാനില്ലെന്ന വ്യക്തമായ സൂചന നല്‍കി ഇന്നസെന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

തെരഞ്ഞെടുപ്പില്‍ ഇറങ്ങാന്‍ സന്നദ്ധത അറിയിച്ചെന്ന വിവരം താന്‍ പോലുമറിഞ്ഞില്ല ; വീണ്ടും മത്സരിക്കാനില്ലെന്ന വ്യക്തമായ സൂചന നല്‍കി ഇന്നസെന്റ്

തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ സന്നദ്ധത അറിയിച്ചെന്ന വിവരം താന്‍ പോലുമറിഞ്ഞില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തന്റെ മണ്ഡലമായ ചാലക്കുടിയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും മത്സരിക്കേണ്ടി വരുമെന്ന് ഇന്നസെന്റിനോട് പാര്‍ട്ടി പറഞ്ഞെന്നും ഇന്നസെന്റ് അതിന് സമ്മതം മൂളിയെന്നുമുള്ള വാര്‍ത്ത നിഷേധിച്ചാണ് താരം രംഗത്ത് വന്നത്.

താന്‍ സമ്മതം മൂളിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത താന്‍പോലും അറിയാത്ത കാര്യമാണെന്ന് ഇന്നസെന്റ് പറഞ്ഞു. ഇങ്ങിനെയൊരു കാര്യം അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ഇന്നസെന്റ് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും മത്സരിക്കാനുള്ള നിര്‍ബ്ബന്ധത്തിന് സമ്മതം മൂളിയെന്ന തരത്തിലുള്ള വാര്‍ത്ത ഞാന്‍ അറിഞ്ഞതല്ലെന്ന് വ്യക്തമാക്കിയ ഇന്നസെന്റ് ഒരു വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറഞ്ഞത് എടുത്താണ് ഈ വാര്‍ത്ത ഉണ്ടാക്കിയതെന്നും പ്രതികരിച്ചു. ഒരു വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി നിര്‍ബ്ബന്ധിച്ചാല്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് നിര്‍ബ്ബന്ധിച്ചാല്‍ മത്സരിക്കുമെന്ന് മറുപടി പറഞ്ഞിരുന്നു. അതിനര്‍ത്ഥം മത്സരിക്കുമെന്നല്ലെന്നും പാര്‍ട്ടിയെ ധിക്കരിച്ച് പറയാനാകുമോയെന്നും ഇന്നസെന്റ് ചോദിച്ചു.

വീണ്ടും മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ പാര്‍ട്ടിയെ അറിയിച്ച കാര്യമാണെന്നും ഇന്നസെന്റ് വ്യക്തമാക്കി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വമ്പനായ പി സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റ് വന്‍ വിജയം നേടിയ ചാലക്കുടിയില്‍ ഇതുവരെ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്നസെന്റ് തന്നെ കളത്തില്‍ ഇറങ്ങണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇന്നസെന്റ് മത്സരിച്ചാല്‍ മതസാമുദായിക ഘടകങ്ങള്‍ കൂടി പാര്‍ട്ടിക്കൊപ്പം വരുമെന്നതാണ് സിപിഎം പ്രതീക്ഷിക്കുന്ന കാര്യം.



from mangalam.com https://ift.tt/2VtGyg2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages