സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന പോരാളി ഷാജിയെ വെട്ടാന്‍ പോരാളി വാസു പിറന്നു; പോരാളി ഷാജിയെ ഒതുക്കാന്‍ വാസുവിനെ ഇറക്കിയത് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന പോരാളി ഷാജിയെ വെട്ടാന്‍ പോരാളി വാസു പിറന്നു; പോരാളി ഷാജിയെ ഒതുക്കാന്‍ വാസുവിനെ ഇറക്കിയത് കോണ്‍ഗ്രസ്

കണ്ണീര്‍: കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരം എപ്പോഴും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ്. സോഷ്യല്‍ മീഡിയകളിലും ഈ പോരാട്ടം നടക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മത്സരിക്കുന്നത് പോരാളി ഷാജിയും പോരാളി വാസുവുമാണ്. സിപിഎമ്മിന്റെ സൈബര്‍ പോരാളിയാണ് പോരാളി ഷാജി. സിപിഎമ്മിനായി എന്തും ചെയ്യുന്ന ഫേസ്ബുക്ക് പേജ്. ഫേസ്ബുക്കിലുള്ള സൈബര്‍ സഘാക്കള്‍ക്ക് ആശയവനിമയത്തിനുള്ള ഒരിടം കൂടിയാണിത്.

ഇതിനിടെയാണ് ഇപ്പോള്‍ പോരാളി വാസു എത്തിയിരിക്കുന്നത്. ഷാജിയെ തകര്‍ക്കുകയാണ് വാസുവിന്റെ ലക്ഷ്യം. കോണ്‍ഗ്രസാണ് പോരാളി വാസുവിനെ രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സൈബര്‍ സെല്‍ ഈയിടെ പുനഃസംഘടിപ്പിച്ചിരുന്നു. എകെ ആന്റണിയുടെ മകന്‍ അനിലിനാണ് മുഖ്യ ചുമതല. ഈ ടീമാണ് പോരാളി വാസുവിനെ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

ട്രോളുകളും എതിരാളികള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇരുവരും കളം നിറയുകയാണ്. സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങി സഖാക്കള്‍, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തില്‍ സജീവമാണ്. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് പോരാളി വാസുവുമായെത്തുന്നത്.

കോണ്‍ഗ്രസ്, ത്രിവര്‍ണം തുടങ്ങി പലപേരുകളില്‍ കോണ്‍ഗ്രസ് അനുഭാവികളും പേജുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത്ര ആക്ടീവല്ല. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.കെ.രാഘവനുവേണ്ടി ട്രോളുന്ന രാഘവേട്ടന്റെ കോഴിക്കോട്, കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ പി.കെ.ശ്രീമതിക്കുവേണ്ടിയുള്ള എന്റെ ടീച്ചര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയും പ്രത്യേക പ്രചാരണ പേജുകള്‍ തുടങ്ങിയിട്ടുണ്ട്. എതിരാളികള്‍ക്കെതിരെ ട്രോളുകളും ആക്ഷേപഹാസ്യങ്ങളും പ്രസം?ഗങ്ങള്‍ക്കുള്ള കിടിലന്‍ മറുപടികളുമാണ് പോരാളി ഷാജിയും വാസുവും പങ്കുവയ്ക്കാറുള്ളത്. ഇത് തന്നെയാണ് മേല്‍പറഞ്ഞ പേജുകളും ചെയ്യുന്നത്.



from mangalam.com https://ift.tt/2uhhOw6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages