ദുബായില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

ദുബായില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ദുബൈ: ദുബൈയിലെ സ്‌കൂള്‍ കെട്ടിടത്തില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുമൈറ കോളേജിലെ അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫ് അംഗമായിരുന്ന ഷിബിന്‍ തോമസാണ് മരിച്ചത്. സ്‌കൂളിലെ സ്‌റ്റേഷനറി സ്‌റ്റോക്ക് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റ് സഹപ്രവര്‍ത്തകരാണ് ഷിബിന്റെ മൃതദേഹം കണ്ടത്. ഉടന്‍തന്നെ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കിയ ശേഷം വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. രാവിലെ 8.30ഓടെയാണ് കണ്ടത്. ഇതിന് മുന്‍പ് 7.45ന് മറ്റ് ജീവനക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു പിരിഞ്ഞിരുന്നു. ആ സമയത്ത് ഷിബിന്റെ പെരുമാറ്റത്തില്‍ ആര്‍ക്കും കുഴപ്പം തോന്നിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും പൊലീസ് അന്വേഷണം പൂര്‍ത്തിയാവട്ടെയെന്നുമാണ് ബന്ധു സിജോ മാധ്യമങ്ങളോട് പറഞ്ഞത്. സ്‌കൂളില്‍ സിസിടിവി ക്യാമറകളുണ്ടെന്നും പൊലീസ് അന്വേഷിച്ച് സത്യം കണ്ടെത്താന്‍ ബന്ധുക്കള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2HfGhJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages