ശബരിമലസമരത്തിന്റെ നേട്ടം കൊയ്യാന്‍ ബിജെപി മുന്നില്‍ നിര്‍ത്തുന്നത് സുരേന്ദ്രനെ ; വ്യക്തിപ്രഭാവം കൊണ്ടു മറികടക്കാന്‍ സിപിഎം വീണാജോര്‍ജ്ജിനെ ഇറക്കുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

ശബരിമലസമരത്തിന്റെ നേട്ടം കൊയ്യാന്‍ ബിജെപി മുന്നില്‍ നിര്‍ത്തുന്നത് സുരേന്ദ്രനെ ; വ്യക്തിപ്രഭാവം കൊണ്ടു മറികടക്കാന്‍ സിപിഎം വീണാജോര്‍ജ്ജിനെ ഇറക്കുമോ?

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം നിര്‍ണ്ണായകമായി മാറുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍ നിര്‍ത്തുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ. ശബരിമല സമരത്തോടെ ബിജെപിയിലെ അപ്രതീക്ഷിത താരമായി മാറിയ സുരേന്ദ്രനെ ബിജെപി ഏറെ ജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ വരുന്ന പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ മത്സരിപ്പിക്കാനാണ് നീക്കങ്ങള്‍ നടത്തുന്നത്. ശബരിമല വിഷയം കത്തിക്കയറിയതോടെ പത്തനംതിട്ട പിടിക്കാന്‍ ബിജെപിയും സിപിഎമ്മും കച്ചമുറുക്കുകയാണ്.

സിപിഎമ്മില്‍ നിന്നും ജനകീയ മുഖമുള്ള എംഎല്‍എ മാര്‍ ആരെങ്കിലൂം മത്സരിക്കാന്‍ എത്തുമെന്ന് കേള്‍ക്കുമ്പോള്‍ ശബരിമല സമരത്തിന്റെ പേരില്‍ പ്രവേശനനിരോധനം നേരിട്ട കെ സുരേന്ദ്രനെ മത്സരിപ്പിച്ച് ജയിപ്പിക്കണമെന്ന വാശിയാണ് ബിജെപിയ്ക്ക്. ജയസാധ്യത ഉണ്ടെന്നു കരുതുന്ന തിരുവനന്തപുരത്തും ബിജെപിയില്‍ നിന്നുയരുന്ന പ്രധാന പേര് സുരേന്ദ്രന്റെതാണ്.

മികച്ച വിജയം നേടി ശബരിമല വിഷയം മണ്ഡലത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് സിപിഎമ്മിന്റെ പ്രധാന ഉന്നം. എന്നാല്‍ ശബരിമല വിഷയം ഒന്നു കൊണ്ടു മാത്രം ബിജെപി ജയസാധ്യതയുള്ള എ പ്‌ളസ് മണ്ഡലമായി പത്തനംതിട്ടയെ കരുതുന്നു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അനേകം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് കഴിഞ്ഞ ദിവസം പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

എ പ്ലസ് കാറ്റഗറിയിലുള്ള അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി ഏറ്റവും പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചേക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിടയിലാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തെക്കന്‍ മേഖലാ യാത്രയുടെ ക്യാപ്റ്റന്‍ സുരേന്ദ്രനാണ്. തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ ആണ് സുരേന്ദ്രന് സാധ്യതകള്‍. എന്നാല്‍ ശബരിമല സമരം ഗുണകരമാകുമെന്ന പ്രതീക്ഷ സുരേന്ദ്രനില്‍ സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നുണ്ട്.

ശബരിമല വിഷയത്തില്‍ ബിജെപി നേട്ടം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ വ്യക്തിപ്രഭാവം കൊണ്ടു മറികടക്കാനാണ് സിപിഎം ശ്രമം. ഇതിനായി മണ്ഡലത്തില്‍ വ്യക്തിത്വമുള്ള മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് ശ്രമം. സിപിഎം എംഎല്‍എ മാരില്‍ പെടുന്ന വീണാജോര്‍ജ്ജിനെയാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ പത്തനംതിട്ടയില്‍ ഇവരില്‍ ആരായാലും അത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എല്ലാവര്‍ക്കും ഒരുപോലെ സമ്മതര്‍ എന്ന നിലയിലാണ് വീണാജോര്‍ജ്ജിനെയും രാജു ഏബ്രഹാമിനെയും സിപിഎം പരിഗണിക്കുന്നത്.

ശബരിമലയും ഹിന്ദുകാര്‍ഡുമെല്ലാം ചര്‍ച്ചയാകുന്ന ബിജെപി സിപിഎം പോരിനിടയില്‍ പ്രസക്തി നഷ്ടമായി പോകുന്നോ എന്നതാണ് കോണ്‍ഗ്രസിന്റെ ആശങ്ക. കഴിഞ്ഞ രണ്ടു തവണ ഇവിടെ നിന്നും ജയിച്ചു കയറിയ ആന്റോ ആന്റണി തന്നെ കോണ്‍ഗ്രസിനായി മത്‌സരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ അരലക്ഷം വോട്ടുകളുടെ പിന്‍ബലത്തില്‍ ജയിച്ച ആന്റോ ആന്റണിക്ക് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മണ്ഡലത്തിലെ രാഷ്ര്ടീയ സമവാക്യങ്ങളില്‍ വലിയ മാറ്റം വന്നിരിക്കെ വിജയം നേടാനാകുമോ എന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.



from mangalam.com https://ift.tt/2tUkWOe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages