മാവേലിക്കര: നേതൃത്വം എടുത്ത തീരുമാനം അട്ടിമറിച്ച് ഇടതു സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയനെ തന്നെ പിരിച്ചുവിട്ട് എന്‍എസ്എസ്. മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയ എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് നേതൃത്വം പിരിച്ചുവിട്ടത്. പകരം അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ ഭരണത്തിനായി നിയമിക്കുകയും ചെയ്തു.
ബിജെപിയെയും യുഡിഎഫിനെയും തുണയ്ക്കണമെന്ന എന്‍എസ്എസ് കേന്ദ്രനേതൃത്വം അട്ടിമറിച്ചായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് മാവേലിക്കര താലൂക്ക് യൂണിയൻ ഓഫീസിൽ സ്വീകരണം നൽകിയത്. ഇതേ തുടര്‍ന്ന് 15 അംഗ യൂണിയൻ കമ്മിറ്റിയിൽ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.
അംഗങ്ങൾ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കണമെന്ന കരയോഗം നിര്‍ദേശം തള്ളിയത്. ചില മണ്ഡലങ്ങളിൽ ബി.ജെ.പിക്കും ചിലയിടങ്ങളിൽ യു.ഡി.എഫിനും പിന്തുണ നൽകണമെന്നതായിരുന്നു എന്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ നയത്തിനെതിരായി മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിന് പുറമേ വിയോജനക്കുറിപ്പ് നൽകിയതും പുറത്താക്കലിന് കാരണമായി.
യു.ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കണമെന്ന നിർദ്ദേശം കരയോഗം വീടുകളിൽ എത്തിക്കണമെന്ന അറിയിപ്പും യൂണിയൻ കമ്മിറ്റി നിരാകരിച്ചിരുന്നു. പിന്നാലെ കരയോഗാംഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് യു.ഡി.എഫിന് ഉറപ്പാക്കണമെന്നുള്ള നിർദ്ദേശം അപ്രായോഗികമാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ട് യൂണിയന്‍ തന്നെ നേതൃത്വം പിരിച്ചുവിടുകയായിരുന്നു.
from mangalam.com https://ift.tt/2HREivz
via IFTTT
No comments:
Post a Comment