പട്ന: ബിഹാറിലെ പട്നയിൽ നടന്ന സങ്കൽപ്പ് റാലിയിൽ പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാർക്കൊപ്പം രാജ്യംമുഴുവൻ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവൽക്കാരനെ അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, നിങ്ങളുടെ കാവൽക്കാരൻ എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് ഉറപ്പുനൽകുന്നു. ഇപ്പോൾ വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചിരിക്കുകയാണ് അവർ. കോൺഗ്രസും സഖ്യകക്ഷികളും സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത് എന്തിനാണ് ? ശത്രുവിന് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകൾ അവർ പുറത്തിറക്കുന്നത് എന്തിനാണ്. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ വ്യോമസേന നടത്തിയ ആക്രമണത്തെ രാജ്യം മുഴുവൻ അഭിനന്ദിക്കുമ്പോൾ ചിലർ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുകയാണ്. ഭീകരർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം 21 പാർട്ടികൾ ഡൽഹിയിൽ യോഗംചേർന്ന് എൻ.ഡി.എയ്ക്കെതിരെ വിമർശം ഉന്നയിച്ചിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ ഇതൊന്നും മറക്കില്ല - പ്രധാനമന്ത്രി മോദി പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമാണ് പ്രധാനമന്ത്രി സങ്കൽപ്പ് റാലിയുടെ വേദി പങ്കിട്ടത്. 2009 നുശേഷം ആദ്യമായാണ് മോദിയും നിതീഷ് കുമാറും ഒരുമിച്ച് വേദി പങ്കിടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. #WATCH PM Modi in Patna: Now they have even started asking for proof of the #AirStrike. Why are Congress and its allies demoralizing our forces? Why are they giving statements which are benefiting our enemies? pic.twitter.com/cvSZd1ZBWd — ANI (@ANI) March 3, 2019 Content Highlights:PM Narendra Modi, Bihar, NDAs sankalp rally
from mathrubhumi.latestnews.rssfeed https://ift.tt/2HitHtF
via
IFTTT
No comments:
Post a Comment