ഇന്ത്യക്ക് പിന്തുണയുമായി ഫ്രാൻസ്: മസൂദ് അസറിന്റെ സ്വത്തുവകകള്‍ മരവിപ്പിക്കാൻ തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ഇന്ത്യക്ക് പിന്തുണയുമായി ഫ്രാൻസ്: മസൂദ് അസറിന്റെ സ്വത്തുവകകള്‍ മരവിപ്പിക്കാൻ തീരുമാനം

പാരിസ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സ്വത്ത് വകകൾ മരവിപ്പിക്കാൻ തീരുമാനിച്ച്ഫ്രഞ്ച് സർക്കാർ. ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം, ധനമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നീ വിഭാഗങ്ങൾ ചേർന്ന് സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കൂടാതെ യൂറോപ്യൻ യൂണിയന്റെ തീവ്രവാദ ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന കുറ്റവാളികളുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളും നടന്നുവരികയാണ്. അതേ സമയം പുൽവാമയിലെ ഭീകരാക്രണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് വിഭാഗം ഏറ്റെടുത്തിട്ടും പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയ്ക്കെതിരേ നടപടി സ്വീകരിക്കാത്തതിൽ ആഗോള തലത്തിൽ സമ്മർദത്തിലായിരിക്കുകയാണ് പാകിസ്താൻ. നാലാം തവണയും മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ യു എൻ രക്ഷാ സമിതിയിലെ സ്ഥിരാംഗമായ ചൈന എതിർത്തതിന്പിന്നാലെയാണ് ഫ്രാൻസിന്റെ നീക്കം. Content Highlights:France Freezes JeM Chief Masood Azhars Assets


from mathrubhumi.latestnews.rssfeed https://ift.tt/2TKxbMY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages