ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ വിലയിരുത്തലുകള്‍ കണക്കിലെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനമെടുക്കും. മുതിര്‍ന്ന നേതാക്കളും, സിറ്റിങ്ങ് എംപിമാരെല്ലാം മത്സരിക്കേേണാ എന്ന് കാര്യത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം ലോക്‌സഭാ സീറ്റിനായി ആവശ്യമുയര്‍ത്തുന്ന പി.ജെ. ജോസഫിനുനെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. ആര്‍എംപിയുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു. ആറു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ചതായാണ് പുറത്തു വരുന്ന വിവരം. ഇതുവരെയുള്ള സൂചനകള്‍ പ്രകാരം ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, തൃശ്ശൂരില്‍ ടി.എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, പാലക്കാട് വി.കെ. ശ്രീകണ്ഠനും സ്ഥാനാര്‍ത്ഥികളാകുമെന്നാണ് വിവരം. ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ് എന്നീവരുടെ പേരുകളാണ് ഉയരുന്നത്.
from mangalam.com https://ift.tt/2Y8jgie
via IFTTT
No comments:
Post a Comment