കോയമ്പത്തൂർ: വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത് എത്രപേരെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ. ആക്രമണം നടത്തുകയാണ് തങ്ങളുടെ ജോലി. വ്യോമസേന അക്കാര്യം കൃത്യമായി ചെയ്തിട്ടുണ്ട്.കൊല്ലപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുന്നത് സർക്കാരാണെന്നും അദ്ദേഹം കോയമ്പത്തൂരിൽ നടത്തിയ വാർത്താസമ്മേളത്തിൽ വ്യക്തമാക്കി. ബാലകോട്ട് വ്യോമാക്രമണം സംബന്ധിച്ച വിവാദം മുറുകുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം. ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. ആക്രമണ ലക്ഷ്യത്തെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ വ്യോമസേന അത് ചെയ്തിരിക്കും.ബോംബ് വീണത്വനത്തിലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചുവെന്നും ധനോവ ചോദിച്ചു. വിങ് കമാൻഡർ അഭിനന്ദൻ സേനയിലേക്ക് തിരിച്ചുവരുമോ എന്നത് വൈദ്യപരിശോധനകൾക്കും ചികിത്സകൾക്കും ശേഷം മാത്രമേ പറയാനാകൂ എന്നും ധനോവ അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനിടെ പരിക്കുപറ്റിയ അഭിനന്ദന് പൂർണ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിഗ്-21 ബൈസൺ ഇപ്പോഴും ഉഗ്രശേഷിയുള്ള യുദ്ധവിമാനമാണെന്നുംധനോവ പറഞ്ഞു. അടുത്തിടെയാണ് മിഗ് അപ്ഗ്രേഡ് ചെയ്തതെന്നും അത്യാധുനിക ആയുധങ്ങൾ വഹിക്കാനും വിക്ഷേപിക്കാനുമുള്ള സംവിധാനം മിഗിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:The air force doesn't calculate casualty numbers, says Air force chief
from mathrubhumi.latestnews.rssfeed https://ift.tt/2EKbeEn
via
IFTTT
No comments:
Post a Comment