നിജസ്ഥിതി മനസ്സിലാക്കാതെ തെറ്റുകള്‍ പ്രചരിപ്പികരുത്, ഞാന്‍ നിസ്സഹായനാണ്; മണിയുടെ സ്വത്തുക്കളും വാഹനങ്ങളും വെറുതെ കളയുന്നെന്നതിന് മറുപടിയുമായി അനിയന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

നിജസ്ഥിതി മനസ്സിലാക്കാതെ തെറ്റുകള്‍ പ്രചരിപ്പികരുത്, ഞാന്‍ നിസ്സഹായനാണ്; മണിയുടെ സ്വത്തുക്കളും വാഹനങ്ങളും വെറുതെ കളയുന്നെന്നതിന് മറുപടിയുമായി അനിയന്‍

കലാഭവന്‍ മണിയുടെ സഹോദരന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. മണിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് ഒരു ആരാധിക എഴുതിയ കുറിപ്പിനു മറുപടിയും അതുപോലെ ഒരുപാടു ആളുകളുടെ സംശയത്തിനു ഉത്തരവുമായിട്ടണ് അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണല്‍ എത്തിയിരിക്കുന്നത്. ഒരു ആയുസിന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ വണ്ടികള്‍ കുടുംബത്തിനു വേണ്ടെങ്കില്‍ ലേലം ചെയ്തുകൂടെ എന്നതായിരുന്നു ആരാധികയുടെ ചോദ്യം.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാര്യങ്ങളുടെ സത്യാവസ്ത മനസിലാക്കാതെയാണ് ആളുകള്‍ അത് ഏറ്റെടുത്തിരിക്കുന്നതെന്നും പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും സ്മൃതി കൂടാരം തുറന്നിടാത്തതിലും തന്നെ കുറ്റപ്പെടുത്തുന്നത് നിജസ്ഥിതി മനസ്സിലാക്കാതെയാണെന്നും എല്ലാം തീരുമാനിക്കേണ്ടതു അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണെന്നും ആണ്. താന്‍ ഇപ്പോള്‍ നിസ്സഹായനാണെന്നും പോസ്റ്റില്‍ പറയുന്നു. മണിയുടെ അനിയനും കുടുംബവും ഇപ്പോള്‍ താമസ്സിക്കുന്നത് പഴയ അഞ്ചുസെന്റ് തറവാട്ടിലാണ്. അര്‍ഹതപെട്ടവരുടെ കയ്യിലാണ് അവകാശമുള്ളത്. മണി മരിച്ച അന്നുമുതല്‍ തുടങ്ങിയ കുറ്റപ്രചരണങ്ങളാണ്. ഉടമസ്ഥാവകാശം തന്നിലല്ലന്നും രാമകൃഷ്ണന്‍ പറഞ്ഞു.

വണ്ടി മണി ഉപയോഗിച്ച വണ്ടിയല്ല. കലഭവന്‍ മണിക്ക് സ്വന്തമായി വണ്ടിയുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഓട്ടോറിക്ഷ സഹോദരന്റെ മകനു വാങ്ങി നല്‍കിയതാണെന്നും പ്രളയത്തില്‍ തകര്‍ന്നു പ്രവര്‍ത്തന ക്ഷമമായ വണ്ടിയാണതെന്നും രാമകൃഷ്ണന്‍ കുറുപ്പില്‍ കൂട്ടിചേര്‍ത്തു. സാമ്പത്തികമായി പുറകില്‍ നില്‍ക്കുന്നവരാണെന്നും മണി മാത്രമായിരുന്നു ആശ്വാസമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്താതിരിക്കുക എന്നു പറഞ്ഞു അവസാനിക്കുന്നതായിരുന്നു കുറിപ്പ്.



from mangalam.com https://ift.tt/2TwQwkv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages