കോണ്‍ഗ്രസിന്റെ 'രാഹുല്‍ - പ്രിയങ്കാ സാരി'ക്ക് 'വ്യോമാക്രമണ'ത്തിലൂടെ മറുപടി പറഞ്ഞ് ബിജെപി ; മോഡി സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമുള്ള സാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 12, 2019

കോണ്‍ഗ്രസിന്റെ 'രാഹുല്‍ - പ്രിയങ്കാ സാരി'ക്ക് 'വ്യോമാക്രമണ'ത്തിലൂടെ മറുപടി പറഞ്ഞ് ബിജെപി ; മോഡി സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമുള്ള സാരി

ജയ്പൂര്‍: രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പ്രിന്റ് ചെയ്ത് ഇറക്കിയ സാരിയുമായി കോണ്‍ഗ്രസ് ഒരുമുഴം നീട്ടിയെറിഞ്ഞെങ്കിലും പ്രതിരോധിക്കാന്‍ മോഡി സാരിക്ക് പുറമേ വ്യോമാക്രമണം പ്രമേയമാക്കിയ സാരിയുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെുടപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ശക്തമായ പ്രചരണയുദ്ധത്തിന് തുടക്കമിട്ടിരിക്കെ സാരിയില്‍ പോലും ഇതിന്റെ പ്രതിഫലനം. കോണ്‍ഗ്രസിന്റെ രാഹുല്‍ പ്രിയങ്കാ സാരിയെ ഒരുഭാഗത്ത് യുദ്ധവിമാനങ്ങളും മറുവശത്ത് സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന മോഡിയുടെ ചിത്രമുള്ള സാരിയുമായിട്ടാണ് ബിജെപി എത്തിയിരിക്കുന്നത്.

രണ്ടു സാരികളും ഗുജറാത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാരികള്‍ക്ക് രാജസ്ഥാനിലും ആവശ്യക്കാരേറെയാണ്. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായാണ് ഈ സാരികള്‍ സ്ത്രീകള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. 1500രൂപയാണ് ഈ സാരിയുടെ വില. സാരിയില്‍ രാഷ്ട്രീയം ആദ്യം പരീക്ഷിച്ചത് ബിജെപിയായിരുന്നു. മോഡിയുടെ ചിത്രം പതിച്ച സാരികള്‍ക്കും ഷാളുകള്‍ക്കും വലിയ പ്രചാരം കിട്ടി. ഓണ്‍ലൈന്‍ വഴിയും ഈ സാരി ലഭ്യമായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പാണ് സാരിയിലെ പ്രചരണതന്ത്രവുമായി കോണ്‍ഗ്രസ് എത്തിയത്. സൂററ്റില്‍ രാഹുലിന്റെയും പ്രിയങ്കയുടെയും ഡിജിറ്റല്‍ പ്രിന്റ് പതിച്ച സാരിക്ക് വലിയ ഡിമാന്റും കിട്ടിയിരുന്നു. വസ്‌ത്രോത്പ്പന്ന നിര്‍മ്മാതാവും കോണ്‍ഗ്രസ് അനുഭാവിയുമായ ഗൗരവ് ശ്രീമാലി ആയിരുന്നു സാരി വിപണിയില്‍ ഇറക്കിയത്. സാരിവില്‍പ്പനയും തെരഞ്ഞെടുപ്പ് പ്രചരണവും ഒരു പോലെ കൊഴുക്കുകയും ചെയ്തതോടെ രാജ്യത്തെ സാരി വിപണിയുടെ ശ്രദ്ധ പെട്ടെന്ന് തന്നെ സൂറത്ത് നേടിയെടുക്കുകയും ചെയ്തിരുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാരി വിപണിയാണ് സൂററ്റ്. ഇവിടെ നിന്നുമാണ് രാജ്യത്തുടനീളം സാരികള്‍ എത്തുന്നത്. രാജ്യത്തുടനീളം സൂറത്ത് സാരികള്‍ക്ക് വിപണിയുള്ളതിനാല്‍ ജനങ്ങള്‍ ഇവിടെ തടിച്ചു കൂടാറുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സൂറത്തില്‍ എത്തുന്ന വസ്ത്രവ്യാപാരികള്‍ വഴി നടക്കുന്ന പ്രചരണം തന്നെയാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ലക്ഷ്യം. പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രം പ്രിന്റ് ചെയ്ത 120 സാരികളാണ് ശ്രീമാലി മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക്കായി അയച്ചത്. ഡിമാന്റ് അനുസരിച്ചാകും കൂടുതല്‍ സാരികള്‍ നിര്‍മ്മിക്കുക.



from mangalam.com https://ift.tt/2EWtcSY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages