സംവിധായകൻ റോഷൻ ആഡ്രൂസിന് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തി. നിർമാതാവ് ആൽവിൻ ആന്റണിയുടെ പരാതിയിലാണ് നടപടി. റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിർമാതാക്കളുടെ സംഘടന നിർദേശം നൽകിയിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേർന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന ആരോപണവുമായി ആൽവിൻ ആന്റണി നേരത്തെ രംഗത്ത് വന്നിരുന്നു. ശനിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു ആൽവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ സുഹൃത്തായ ഡോക്ടറെയും റോഷന്റെ നേതൃത്വത്തിൽ ഗുണ്ടകൾ ആക്രമിച്ചെന്നും സ്കൂളിൽ പോകുന്ന തന്റെ മകളെ പോലും വെറുതെ വിട്ടില്ലെന്നും ആൽവിൻ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. ഈയവസരത്തിലാണ് നിർമാതാക്കളുടെ സംഘടന സംവിധായകന് വിലക്കേർപ്പെടുത്തിയത്. അതേ സമയം ആരോപണങ്ങൾ തള്ളി റോഷൻ ആൻഡ്രൂസും രംഗത്തെത്തിയിരുന്നു ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പൊലീസ്, ഹൗ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാൾക്കുണ്ടായിരുവെന്നും ഒരിക്കൽ താക്കീത് നൽകിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടർന്നപ്പോൾ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷൻ ആൻഡ്രൂസ് മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കിയത്. ഇതിന്റെ പ്രതികാരമായി തനിക്കെതിരേ ഇയാൾ തുടർച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാൻ വയ്യാതായപ്പോൾ ചോദിക്കാൻ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറിൽ ഇവർ തൊഴിച്ചുവെന്നുമാണ് റോഷൻ ആൻഡ്രൂസിന്റെ ആരോപണം.ആൽവിനും കൂട്ടുകാരനും തന്നെ മർദിച്ചുവെന്നു കാണിച്ചു റോഷൻ ആൻഡ്രൂസും പരാതി നൽകിയിട്ടുണ്ട്. Content Highlights :Producers Association Against Roshan Andrews ban For Roshan andrews on Alwin Antonys Complaint
from mathrubhumi.latestnews.rssfeed https://ift.tt/2TIRkTf
via
IFTTT
No comments:
Post a Comment