ശ്രീനഗർ:ജമ്മുകശ്മീരിൽ നിയന്ത്രണരേഖക്ക് സമീപം പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് വീരമൃത്യു. രജൗരി ജില്ലയിലെ സുന്ദർബാനി മേഖലയിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവെപ്പ് നടത്തുകയും മോട്ടോർ ഷെൽ ആക്രമണവും നടത്തിയത്. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 5.30 ഓടെയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വാക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ 7.30 ഓടെ വെടിവെപ്പ് പാകിസ്താൻ അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും വിവിധ മേഖലകളൽ പാകിസ്താന്റെ വെടിവെപ്പുണ്ടായിരുന്നു. Content Highlights:Soldier killed, 3 injured in ceasefire violation in J&K's Rajouri district
from mathrubhumi.latestnews.rssfeed https://ift.tt/2W5mMI7
via
IFTTT
No comments:
Post a Comment