പിറവത്ത് ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

പിറവത്ത് ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു

പിറവം: പിറവം പാഴൂർ അമ്പലപ്പടിയിൽ ടോറസ് ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ പാലച്ചുവട് ചാമക്കാലയിൽ സലീമിന്റെ ഭാര്യ ജയശ്രീ (49) ആണ് മരിച്ചത്. ആരക്കുന്നം ഗവ.ആശുപത്രിയിലെ നഴ്സാണ്. വ്യാഴാഴ്ച രാവിലെ 9 മണിയോടു കൂടി ആരക്കുന്നത്തേക്ക് പോകുകയായിരുന്ന ജയശ്രീ പാഴൂർ അമ്പലപ്പടിയിൽ എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന ജീപ്പിനെ മറികടക്കവെ ജീപ്പിന്റെ വശത്ത് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ടോറസ് ജയശ്രീയുടെ തലവഴി കയറി ഇറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം പിറവം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ടോറസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. content highlights:accident,death, Piravom, Eranakulam


from mathrubhumi.latestnews.rssfeed https://ift.tt/2VXFCAU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages