തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം തുക അടുത്ത സാമ്പത്തിക വർഷം ഉയർത്തിയേക്കും. 20 ശതമാനംവരെ വർധനയാണ് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് റെഗുലേറ്ററി അതോറിറ്റി ഉദ്ദേശിക്കുന്നത്. 30 ശതമാനം ഉയർത്തണമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ ആവശ്യം. തേഡ് പാർട്ടി ഇൻഷുറൻസ് പദ്ധതി കമ്പനികൾക്ക് നഷ്ടമാണെന്ന് രേഖകൾ സഹിതം കമ്പനികൾ ബോധ്യപ്പെടുത്തിയിരുന്നു. 100 രൂപയുടെ തേഡ് പാർട്ടി ഇൻഷുറൻസ് എടുക്കുമ്പോൾ 120 മുതൽ 130 രൂപ വരെ പരിരക്ഷയായി നൽകേണ്ടി വരുന്നുണ്ടെന്നാണ് കമ്പനികൾ പറയുന്നത്. ഇതിനാലാണ് പോളിസി തുക കൂട്ടാൻ ആലോചിക്കുന്നത്. രാജ്യത്ത് ഓടുന്ന എല്ലാ വാഹനങ്ങൾക്കും തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് നിർബന്ധമാണ്. വർഷംതോറുമാണ് ഇതിനുള്ള പ്രീമിയം നിശ്ചയിക്കുന്നത്. എല്ലാ വർഷവും പ്രീമിയം വർധിക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് സെപ്റ്റംബർ ഒന്ന് മുതൽ തേഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് അടയ്ക്കുന്നത് പരിഷ്കരിച്ചിരുന്നു. പുതിയ മോട്ടോർ കാറുകൾക്ക് മൂന്നുവർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കും ഒരുമിച്ച് തേഡ് പാർട്ടി ഇൻഷുറൻസ് തുക അടയ്ക്കണമെന്നായിരുന്നു വിധി. ഇത് നടപ്പാക്കിയ പിറ്റേന്ന് മുതൽ ഇൻഷുറൻസ് തുകയിൽ വർധന വരുത്തിയിരുന്നു. ഇനി ഈ സാമ്പത്തിക വർഷാരംഭം മുതലാണ് പുതിയ നിരക്ക് നടപ്പിലാക്കേണ്ടത്. Content Highlights:Vehicle Third Party Insurance: Premium Will Be Raised Again
from mathrubhumi.latestnews.rssfeed https://ift.tt/2UM0ATp
via
IFTTT
No comments:
Post a Comment