അരുണാചൽ മുഖ്യമന്ത്രി ബലാത്സംഗംചെയ്തെന്ന പരാതിയുമായി സ്ത്രീ സുപ്രീംകോടതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

അരുണാചൽ മുഖ്യമന്ത്രി ബലാത്സംഗംചെയ്തെന്ന പരാതിയുമായി സ്ത്രീ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം നാലുപേർ പത്തുവർഷംമുമ്പ് ബലാത്സംഗംചെയ്തുവെന്ന കേസിൽ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ അനുമതിതേടിയാണ് പരാതിക്കാരി സുപ്രീംകോടതിയിലെത്തിയത്. പ്രതികളുടെ പേരിൽ കേസെടുക്കണമെന്ന പരാതി സ്വീകരിക്കാൻ പോലീസും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും വിസമ്മതിച്ചതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് സ്ത്രീ പറഞ്ഞു. പരാതിക്കാരിക്ക് 15 വയസ്സുള്ളപ്പോഴാണ് സംഭവം. ടെലിഫോൺ ബൂത്തിൽ ജോലി ചെയ്തിരുന്ന ഇവരെ സർക്കാർജോലി വാഗ്ദാനംചെയ്ത് ഫുർമ ലാമ എന്നയാൾ ഒരു യോഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയശേഷം നാലുപേർ ബലാത്സംഗംചെയ്തെന്നാണ് ആരോപണം. പിന്നീട് ബോധംവീണപ്പോൾ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. പ്രതികൾ ആരാണെന്ന് പരാതിക്കാരിക്ക് അറിയുമായിരുന്നില്ല. പിന്നീട് 2012-ൽ പത്രത്തിൽ ചിത്രംകണ്ടപ്പോഴാണ് അന്ന് അരുണാചൽ ടൂറിസം മന്ത്രിയായിരുന്ന പെമ ഖണ്ഡുവിനെ തിരിച്ചറിഞ്ഞത്. 2015-ൽ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും അവർ സ്വീകരിച്ചില്ല. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും 2016-ൽ അപേക്ഷ തള്ളി. ദേശീയ വനിതാ കമ്മിഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. content highlights:Woman moves Supreme Court alleging Rape by Arunachal Pradesh Chief Minister Pema Khandu


from mathrubhumi.latestnews.rssfeed https://ift.tt/2THwCmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages