തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിരക്കിലേക്ക്. മൂന്നാം അങ്കത്തിനൊരുങ്ങുന്ന ശശിതരൂര്‍ ക്ഷേത്രങ്ങളിലെ പൊങ്കാലയില്‍ പങ്കു ചേര്‍ന്നപ്പോള്‍ മറുവശത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കാവുന്ന കുമ്മനം രാജശേഖരന്‍ ബിഷപ്പ് ഹൗസിലാണ് അനുഗ്രഹം തേടിയെത്തിയത്.
കരമന മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെത്തിയാണ് ശശി തരൂര്‍ പൊങ്കാല ആഘോഷങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്നിത്. ക്ഷേത്രത്തിലെത്തിയതിന്റെ വിവരവും ചിത്രങ്ങളും തരൂര്‍ ട്വീറ്റും ചെയ്തു. എതിരാളി ആരായാലും പേടിയില്ലെന്ന് തരൂര്‍ നേരത്തേ പറഞ്ഞിരുന്നു. വ്യക്തികൾക്കല്ല നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് വോട്ടു കിട്ടുകയെന്നും തന്റെ 10 വർഷത്തെ പ്രവർത്തനം ജനങ്ങളുടെ മുന്നിൽ ഉണ്ടെന്നും തരൂര്‍ പറഞ്ഞു.
വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയാണ് കുമ്മനം ആര്‍ച്ച് ബിഷപ്പ് സൂസെപാക്യവുമായി കൂടിക്കാഴ്ച നടത്തിയത്. വിശ്വസിക്കുന്ന ആശയങ്ങളിൽ എന്നും ഉറച്ച് നിൽക്കുന്ന ആളാണ് കുമ്മനം. പരസ്പര ബഹുമാനം നിലനിര്‍ത്താൻ എന്നും കഴിയട്ടെ എന്നും കുമ്മനവുമായുള്ള കൂടിക്കാഴ്ചയിൽ സൂസെപാക്യം പറഞ്ഞു. രാഷ്ട്രീയം പറയാറില്ലെന്ന് സുസെപാക്യം പറഞ്ഞപ്പോൾ അനുഗ്രഹം മതിയെന്നും കുമ്മനം മറുപടി പറഞ്ഞു.
മാധ്യമങ്ങളെ ഒഴിവാക്കി പതിനഞ്ച് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. രാവിലെ സുഗതകുമാരിയുമായും കുമ്മനം രാജശേഖരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മിസൊറം വിശേഷങ്ങൾ സൂസെപാക്യം കുമ്മനത്തോട് ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് ഇടതുപക്ഷമായിരുന്നു സിപിഐ നേതാവായ സി ദിവാകരന്‍ വോട്ടുറപ്പിക്കാന്‍ ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങുകയാണ്.
from mangalam.com https://ift.tt/2J68BB0
via IFTTT
No comments:
Post a Comment