തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ നാല് കരുത്തരായ സ്ത്രീകളെ പരിചയപ്പെടുത്തി റോബര്‍ട്ട് വദ്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ നാല് കരുത്തരായ സ്ത്രീകളെ പരിചയപ്പെടുത്തി റോബര്‍ട്ട് വദ്ര

തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ നാല് കരുത്തരായ സ്ത്രീകളെ കുറിച്ച് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് വളരെ ശ്രദ്ധ നേടുകയാണ്. വനിത ദിനത്തിലായിരുന്നു തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാല് സ്ത്രീകളെ കുറിച്ച് റോബര്‍ട്ട് മനസ് തുറന്നത്.

എന്റെ അമ്മ, അമ്മായിയമ്മ, എന്റെ ഭാര്യ മകള്‍-നാല് കരുത്തരായ വനിതകള്‍ എനിക്ക് ചുറ്റുമുണ്ട് എന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കഠിനാധ്വാനികളായ, ഉശിരുള്ള, സഹാനുഭൂതിയും ദൃഢനിശ്ചയവുമുള്ളവര്‍, അവരെ കുറിച്ചുള്ള നാല് സൂചകപദങ്ങള്‍ ഇവയാണ്. തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട, ബിസിനസ്, സയന്‍സ്, ഫിനാന്‍സ്, സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ വെന്നിക്കൊടി പാറിച്ച മറ്റനേകം സ്ത്രീകളെയും എനിക്കറിയാം.-വദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

വനിത ദിനം മാത്രമല്ല എല്ലാ ദിവസവും വനിതകളുടേതാകട്ടെയെന്നും, സ്ത്രീകളുടെ സ്വപ്‌നങ്ങളുടെ സുരക്ഷിതമായ ഒരു ഇടമായി ഇന്ത്യ മാറട്ടെയെന്നും വദ്ര പ്രത്യാശ പ്രകടിപ്പിക്കുന്നു.

അമ്മ മൗറീന്‍ വദ്രയ്ക്കും അമ്മായിയമ്മ സോണിയ ഗാന്ധിക്കുമൊപ്പം റോബര്‍ട്ട് നില്‍ക്കുന്ന ചിത്രവും പ്രിയങ്കയുടെയും മകളുടെയും ചിത്രവും തന്റെ കുറിപ്പിനൊപ്പം റോബര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2TMd2Fo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages