ശബരിമലയില്‍ സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല, നിരീക്ഷണ സമിതിയുടെ കാര്യത്തിലും പുനഃപരിശോധനയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

ശബരിമലയില്‍ സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല, നിരീക്ഷണ സമിതിയുടെ കാര്യത്തിലും പുനഃപരിശോധനയില്ല

ന്യുഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളി. ശബരിമലയിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടെ അധികാരങ്ങളില്‍ ഇടപെടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കോടതിയുടേത് തന്നെയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ശബരിമലയിലെ യുവതീ പ്രവേശനം ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേട്ടതാണെന്നും വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണെന്നും സുപ്രീം കോടതി അറിയിച്ചു. ഈ ഘട്ടത്തില്‍ മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയാണ് ഹാജരായത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്ന ഘട്ടത്തില്‍ ഹൈക്കോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന് വേണമെങ്കില്‍ ഈ വാദം ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

എന്നാല്‍ ഈ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സ്ഥിതിക്ക് ആ അധികാരത്തില്‍ ഇടപെടാനില്ല എന്നാണ് സുപ്രീം കോടതി അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ വാദം ഇന്ന് സുപ്രീം കോടതിയില്‍ നടന്നില്ല.

അതിനിടെ, പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ചാര്‍ജ് കൂടുതല്‍ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി. ഹര്‍ജി അസംബന്ധമാണെന്ന് കോടതി വ്യക്തമാക്കി. പമ്പയിലേക്ക് പൊതുവാഹനങ്ങളും കടത്തിവിടണമെന്ന ആവശ്യവും കോടതി നിരസിച്ചു.



from mangalam.com https://ift.tt/2HREVoV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages